November 21, 2024

തുടരെ നാലാം ജയം, ‘റോയല്‍സ്’ രാജസ്ഥാന്‍

ജയ്പൂര്‍: തുടരെ നാലാം മത്സരവും ജയിച്ചു കയറി രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട്. ആദ്യമായി സഞ്ജു സാംസണും ജോഷ് ബട്ലറും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ആറ് വിക്കറ്റിനുആണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വീഴ്ത്തിയത്. രണ്ട് സെഞ്ച്വറികള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തോടെ രാജസ്ഥാന്‍ റോയല്‍സ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത് വിരാട് കോഹ്ലി ആയിരുന്നു അതേ നാണയത്തില്‍ ജോസ് ബട്ലറുടെ വക രണ്ടാം സെഞ്ച്വറിയും തൊട്ടുപിന്നാലെ ജയ്പുരില്‍ പിറന്നു. Also Read ; ഒന്‍പതാം ക്ലാസ് […]

ആദ്യം പ്രാര്‍ത്ഥന പിന്നീട് മോഷണം; യുവാവ് പിടിയില്‍

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് നിന്ന യുവാവ് ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവ് പിടിയില്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ ഗോപേഷ് ശര്‍മയാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ അല്‍വാറിലെ ആദര്‍ശ് നഗറിലുളള ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന യുവാവ് ചുറ്റുപാടും ആരുമില്ലെന്ന് നിരീക്ഷിക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കാണിക്ക വഞ്ചിയില്‍ കൈയിട്ട് പണമെടുത്ത് പോക്കറ്റിലിട്ടതിന് പിന്നാലെ ക്ഷേത്രത്തിലുണ്ടായിരുന്ന വെളളിയാഭരണങ്ങളും കുടകളും എടുത്ത് പുറത്തേക്ക് പോകുന്നതും കാണാം. തുടര്‍ന്ന് പോലീസ് നടത്തിയ […]

രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത് ഷായും എത്തും

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയ നിരവധി സംസ്ഥാന, കേന്ദ്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ കലരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]

രാജസ്ഥാനിലും യുപി മോഡലിന് ഒരുങ്ങി ബിജെപി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ രാജസ്ഥാനില്‍ മുഖ്യമന്ത്രി നിര്‍ണയത്തില്‍ ഉത്തര്‍പ്രദേശ് മോഡലിന് ബിജെപി തയ്യാറെടുക്കുന്നതായി സൂചന. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിര്‍ണയിക്കുന്നതിന് കേന്ദ്രം നിയോഗിച്ച നിരീക്ഷകര്‍ക്കൊപ്പം രാജസ്ഥാനിലെ ബിജെപി നേതാവ് ബാബാ ബാലക്നാഥ് ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള ലോക്സഭാംഗമായ ബാലക്നാഥ് തിജാര അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ പ്രമുഖ ഹിന്ദുത്വ നേതാവായ […]

രാജസ്ഥാനില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ജെയ്പൂര്‍: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി ബിജെപി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷന്‍, നിര്‍ധന കുടുംബത്തിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഘട്ടം ഘട്ടമായി 2 ലക്ഷം രൂപയുടെ നിക്ഷേപം, എയിംസ് മാതൃകയില്‍ ആശുപത്രി തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഗലോട്ടും കുടുംബവും നടത്തിയ അഴിമതി പുറത്ത് കൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും പ്രകടനപത്രിക ഉറപ്പ് നല്‍കുന്നു. സമഭാവനയോടെയുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് […]

രാജസ്ഥാനില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 33 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സദര്‍പുരയില്‍ നിന്ന് മത്സരിക്കും. സച്ചിന്‍ പൈലറ്റ് ടോങ്കില്‍ നിന്ന് ജനവിധി തേടും. മുതിര്‍ന്ന നേതാവ് സിപി ജോഷിയും പട്ടികയില്‍ ഇടംപിടിച്ചു. നത്വാരയില്‍ നിന്നാണ് സിപി ജോഷി മത്സരിക്കുന്നത്. ദിവ്യ മദേര്‍ന, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ്ങ് ദൊതാസാര, കൃഷ്ണ പൂനിയ തുടങ്ങിയ നേതാക്കള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. Also Read; രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട […]