‘ആര്‍ഡിഎക്‌സ്’ സംവിധായകനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍

കൊച്ചി : ആര്‍ഡിഎക്‌സ് സിനിമയുടെ സംവിധായകനില്‍ നിന്നും ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയാണ് കോടതിയെ സമീപിച്ചത്. കരാര്‍ ലംഘനം ആരോപിച്ച ആര്‍.ഡി.എക്‌സ് സിനിമയുടെ സംവിധായകന്‍ നഹാസിന് എറണാകുളം സബ് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ സമന്‍സ് ലഭിച്ചിട്ടില്ലെന്നാണ് നഹാസിന്റെ പ്രതികരണം. Also Read ; ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ ചാടി; തിരച്ചില്‍ ആര്‍ഡിഎക്‌സ് സിനിമ സംവിധാനം ചെയ്യാന്‍ നവാഗതനായ നഹാസിന് 15 ലക്ഷം […]

മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി; ‘വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ല’

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പൊലീസില്‍ പരാതി നല്‍കിയത്. Also Read ; പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. സിനിമയ്ക്കായി 6 കോടി രൂപയാണ് പരാതിക്കാരി നല്‍കിയത്. 30 ശതമാനം […]

നീല നിലവെ… പാടി കിലി

ആര്‍ഡിഎക്സ് സിനിമയിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു നീല നിലവെ.. എന്ന ഗാനം. ഇപ്പോള്‍ ആഗോളതലത്തില്‍ ഹിറ്റായിരിക്കുകയാണ് നീല നിലവെ എന്ന ഗാനം. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ കിലി പോളാണ് നീല നിലവെ ഇപ്പോള്‍ പാടിയിരിക്കുന്നത്. ടാന്‍സാനിയന്‍ പൗരനായ കിലി പോളിന്റെ ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും ലോകം മുഴുവന്‍ ആരാധകരുണ്ട്. കിലിക്കൊപ്പം സഹോദരി നീമ പോളും വീഡിയോയില്‍ ഉണ്ട്. Also Read; യുഎഇയില്‍ നേരിയ ഭൂചലനം മനു മഞ്ജിത്ത് എഴുതിയ ഗാനത്തിന് സാം സിഎസ് ആയിരുന്നു സംഗീതം പകര്‍ന്നത്. കപില്‍ […]

പ്രേക്ഷകര്‍ക്ക് വന്‍ സര്‍പ്രൈസ്, നാളെ മുതല്‍ ആര്‍.ഡി.എക്സ് നെറ്റ്ഫ്ളിക്സില്‍

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ആര്‍.ഡി.എക്സ് സെപ്തംബര്‍ 24 മുതല്‍ സ്വന്തമാക്കിയത്. എട്ടുകോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആര്‍.ഡി.എക്സ് ബോക്സ് ഓഫീസില്‍ നിന്നും 84 കോടിയോളം സ്വന്തമാക്കി. ഒരു പളളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുളള സംഭവവികാസങ്ങളാണ് കഥാ സന്ദര്‍ഭം. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്നുപറയുന്നത് പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളാണ്. മാസ് പടം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്.