September 8, 2024

‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക മന്ത്രി ഡോ. ആര്‍ ബിന്ദു പ്രഖ്യാപിച്ചു

തിരുവനന്തപുരം: ‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തിലാണ് ‘കീം’ ആദ്യ ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡല്‍ഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലും നടന്ന പരീക്ഷയില്‍ 79,044 വിദ്യാര്‍ത്ഥികളാണ് എഴുതിയത്. Also Read ; റീഫണ്ടുകള്‍ക്കും റീഷെഡ്യൂളിങ്ങിനും പുറമേ യാത്രക്കാര്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കണം; എയര്‍ ഇന്ത്യ എക്‌സപ്രസിന് നിവേദനം നല്‍കി പ്രവാസി ഇന്ത്യ 79044 വിദ്യാര്‍ത്ഥികള്‍ എഴുതിയ പ്രവേശനപരീക്ഷയില്‍ 58340 പേര്‍യോഗ്യത നേടി. അതില്‍ […]

വടകരയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വരെ നിരോധനാജ്ഞ; വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണം

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം. അതീവ പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നു വൈകീട്ടു മുതല്‍ നാളെ വൈകീട്ടു വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. Also Read ; ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ ഓവറില്‍ ഒമാനെ വീഴ്ത്തി നമീബിയ വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയപാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. […]

തിരുവല്ലയില്‍ പത്താംക്ലാസ് ഫലം പേടിച്ച് 15-കാരന്‍ നാടുവിട്ടിട്ട് രണ്ടാഴ്ച; കിട്ടിയത് ഒമ്പത് എ.പ്ലസും ഒരു എയും

തിരുവല്ല : ചുമത്രയില്‍നിന്ന് രണ്ടാഴ്ച മുന്‍പ് കാണാതായ 15-കാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. Also Read ;സി.പി.എം. നേതാക്കള്‍ക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞത് പ്രവര്‍ത്തകന്‍; വധശ്രമത്തിന് കേസെടുത്ത് പോലീസ്, എറിഞ്ഞയാള്‍ ഒളിവില്‍ എസ്.എസ്.എല്‍.സി. ഫലം അറിയുന്നതിന്റെ തലേദിവസമായ, ഏഴിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചുമത്ര പന്നിത്തടത്തില്‍ ഷൈന്‍ ജെയിംസിനെ (ലല്ലു) കാണാതായത്. ഞാന്‍ പോകുകയാണെന്നും ആരും അന്വേഷിക്കരുതെന്നും കത്തെഴുതി വെച്ചിരുന്നു. മുത്തശ്ശിയും തിരുവല്ല നഗരസഭ മുന്‍ കൗണ്‍സിലറുമായ കെ.കെ. സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. അമ്മ നേരത്തെ […]

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. Also Read ; തേഞ്ഞിപ്പാലം പോക്സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ് 4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിര്‍ണ്ണയം പൂത്തിയാക്കിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 24 വരെയാണ് […]

എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന് വൈകീട്ട് മൂന്നിന്

എസ്.എസ്.എല്‍.സി. ഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിക്കും. Also Read ; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, വന്‍ പ്രതിഷേധം പരീക്ഷാഫലം അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കാം https://pareekshabhavan.kerala.gov.in/ https://www.prd.kerala.gov.in/ https://sslcexam.kerala.gov.in/ https://www.results.kite.kerala.gov.in/ പ്ലസ്ടു പരീക്ഷാഫലം നാളെ തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം മേയ് 25-നായിരുന്നു ഫലപ്രഖ്യാപനം. വി.എച്ച്.എസ്.ഇ. പരീക്ഷാഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. Join with metro […]

ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് അറിയാം

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. പ്രഖ്യാപിച്ചുകഴിഞ്ഞാലുടന്‍ സി.ഐ.എസ്.സി.ഇ. വെബ്‌സൈറ്റായ യിലും കരിയേഴ്‌സ് പോര്‍ട്ടലിലും ഡിജിലോക്കറിലും ഫലം ലഭിക്കും. Also Read ; മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും,5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 28-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് പൂര്‍ത്തിയായത്. 10, 12 ക്ലാസുകളിലെ കമ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ ഈ സെഷന്‍ മുതല്‍ ഉണ്ടാകില്ല. മാര്‍ക്കോ ഗ്രേഡോ മെച്ചപ്പെടുത്താന്‍ […]

എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം വരും; മൂല്യനിര്‍ണയം പൂര്‍ത്തിയായി, റെക്കോര്‍ഡ് വേഗത്തില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഈ ഫല പ്രഖ്യാപനം. Also Read ; പ്രചരണത്തിനിടെ കൃഷ്ണകുമാറിന് പരിക്ക് 70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് […]