December 23, 2025

ശബരിമലയില്‍ ആദ്യ 12 ദിവസത്തെ വരുമാനം 63 കോടിയിലേറെ ; കഴിഞ്ഞ തവണത്തേക്കാള്‍ 15 കോടി അധികമെന്ന് ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: മണ്ഡല മാസം ആരംഭിച്ചത് മുതല്‍ ഇക്കുറി ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്റെ കാര്യത്തില്‍ ഇക്കുറി വലിയ വര്‍ധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്റ് വിവരിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാല്‍പത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി […]