സന്ധ്യക്കും മക്കള്‍ക്കും ആശ്വാസഹസ്തം ; ലുലു ഗ്രൂപ്പ് കൈമാറിയ ചെക്ക് സന്ധ്യ ഇന്ന് മണപ്പുറം ഫിനാന്‍സിന് കൈമാറും
കൊച്ചി: ബാങ്ക് ലോണ്‍ മുടങ്ങിയതിന്റെ പേരില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന സന്ധ്യക്കും മക്കള്‍ക്കും ലുലു ഗ്രൂപ്പിന്റെ സഹായ ഹസ്തം. ജപ്തി തുകയായ 8 ലക്ഷം രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തി ഇന്നലെ സന്ധ്യക്ക് കൈമാറിയിരുന്നു. എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശി സന്ധ്യയുടെ വീട് ഇന്നലെയാണ് ജപ്തി ചെയ്തത്. സ്വകാര്യ സ്ഥാപനത്തിന്റെ നടപടിയെ തുടര്‍ന്ന് സന്ധ്യയും രണ്ട് മക്കളും ഉള്‍പ്പെടുന്ന കുടുംബം ഇനിയെന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിന്നിരുന്നു. […]