December 21, 2025

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, എംഎല്‍എമാരായ യു പ്രതിഭ ദലീമ ജോജോ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: വലിയൊരു ഇടവേളയ്ക്ക് ശേഷം വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സെപ്തംബര്‍ 2ന് പ്രത്യേകം പ്രവേശനോത്സവം നടത്തുമെന്നും മന്ത്രി പറഞ്ഞു. മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്ആര്‍ടിസികള്‍ സര്‍വീസ് നടത്തും.ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. ഇനി 3 കുടുംബങ്ങള്‍ മാത്രമാണ് ക്യാമ്പില്‍ ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് […]