സിദ്ധാര്‍ത്ഥന്റെ മരണം: വൈസ് ചാന്‍സലര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്ഭവനില്‍ എത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വൈസ് ചാന്‍സിലര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതി ഉയര്‍ന്നിട്ടും വിസി സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിസിയായിരുന്ന എം ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. മാര്‍ച്ചിലാണ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ഗവര്‍ണര്‍ നിയമിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ […]