December 21, 2025

കലൂരിലെ നൃത്ത പരിപാടി; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. അതേസമയം അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്താനും, നടന്‍ സിജോയ് വര്‍ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും ആലോചനയുണ്ട്. ആവശ്യമെങ്കില്‍ പണപ്പിരിവിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതില്‍ നൃത്ത അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും. ഒന്നാം പ്രതി നിഗോഷ് കുമാര്‍, രണ്ടാം പ്രതി നിഗോഷിന്റെ ഭാര്യ […]

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം ; സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സിന്റെ മൊഴിയെടുക്കും

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളില്‍ നിന്നും പണം പിരിച്ച സംഭവത്തില്‍ സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. Also Read ; പുതുവര്‍ഷത്തെ വരവേറ്റ് ലോകം; കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ളവരുടെ മൊഴിയും പോലീസ് എടുക്കും. നര്‍ത്തകരുടെ വസ്ത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയത് […]

കലൂര്‍ സ്റ്റേഡിയം അപകടം ; ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും

കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ അന്വേഷണ ആരംഭിച്ച് പോലീസ്. പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, ദിവ്യ ഉണ്ണി എന്നിവരടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നൃത്ത അധ്യാപകരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വര്‍ണനാണയങ്ങള്‍ വാഗ്ദാനം ചെയ്താണ് ഗിന്നസ് പരിപാടിയില്‍ നര്‍ത്തകരെ കണ്ടെത്തിയത്. കാണികള്‍ക്ക് ടിക്കറ്റ് വിറ്റത് ബുക്ക് മൈ ഷോ വഴിയാണ്. സ്റ്റേഡിയത്തിലെ വിവിധ ഗാലറികളില്‍ ഇരിക്കാന്‍ […]