January 13, 2026

എസ്ഐആര്‍; പൂരിപ്പിച്ച ഫോമുകള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അതേസമയം, സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വഴങ്ങി, സിപിഐഎമ്മില്‍ അതൃപ്തി പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി മാത്രം അവസരം നല്‍കിക്കൊണ്ടാണ് ഇന്നലെ വൈകിട്ടാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതല്‍ സമയം വേണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. […]

എസ്ഐആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ 11 വരെ ഫോമുകള്‍ നല്‍കാം

തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (സ്ഐആര്‍) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം അനുവദിച്ചു. കേരളം, തമിഴ്നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14നും കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16-നുമാണ് പുറത്തുവിടുക. ആധാറിനുള്ള രേഖകളില്‍ പാന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഒഴിവാക്കി, പുതുക്കല്‍ നടപടികള്‍ക്ക് ഭേദഗതികള്‍ പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം മാത്രമായിരുന്നു. 15 ശതമാനം […]

ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനാകാത്ത വോട്ടര്‍മാരെ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്താകും

തിരുവനന്തപുരം: മൂന്നുതവണ ബിഎല്‍ഒമാര്‍ വീട്ടില്‍ എത്തിയിട്ടും വോട്ടര്‍മാരെ കണ്ടെത്താനായില്ലെങ്കില്‍ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) പുറത്താകും. ഇവരുടെ പട്ടിക (അണ്‍ട്രെയ്സബിള്‍) തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസ് തലങ്ങളിലും ബൂത്തടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്നതിനുപുറമേ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും നല്‍കും. ശബരിമല സ്വര്‍ണക്കൊള്ള; ജയറാമിനെ സാക്ഷിയാക്കും, മൊഴിയെടുക്കാന്‍ സമയം തേടുമെന്ന് അന്വേഷണ സംഘം ഇവരുടെ പേരുവിവരങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചുമതലപ്പെടുത്തുന്ന ബിഎല്‍എമാരുമായി ബിഎല്‍ഒമാര്‍ ചര്‍ച്ചചെയ്താണ് പട്ടിക അന്തിമമാക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ വിശദീകരിച്ചു. ഇവരെ കണ്ടെത്തി എന്യൂമറേഷന്‍ ഫോറം […]

എസ്‌ഐആര്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ ഇന്ന് മുതല്‍ തുടങ്ങി, വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9ന്

തിരുവനന്തപുരം: കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനായി ഓണ്‍ലൈന്‍ വഴിയുള്ള സബ്മിഷന്‍ ഇന്ന് മുതല്‍ തുടങ്ങി. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും. 36 ലക്ഷത്തോളം എന്യുമറേഷന്‍ ഫോം ഇതുവരെ വിതരണം ചെയ്തു. പകുതിയോളം ആളുകള്‍ പൂരിപ്പിച്ച് തിരികെ നല്‍കിയെന്നും 13% ത്തോളം എന്യുമറേഷന്‍ ഫോമാണ് ഇതുവരെ വിതരണം ചെയ്തതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ഈ മാസം […]