November 21, 2024

ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി വര്‍ധിപ്പിക്കും

ശബരിമല: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വര്‍ധിപ്പിച്ചേക്കും. ഈ മാസം 27ന് നടക്കുന്ന 12 വിളക്കിന് മുമ്പായി വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിങ് 80,000 ആക്കി ഉയര്‍ത്തുമെന്നാണ് വിവരം. മണ്ഡല പൂജക്കായി നട തുറക്കുന്ന ദിനം മുതല്‍ 80,000 തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്ചല്‍ ക്യൂ മുഖേന പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശം അവഗണിച്ച് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെര്‍ച്ചല്‍ ക്യൂ ബുക്കിങ് 70,000 മതിയെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. Also Read; തൊണ്ടിമുതല്‍ കേസില്‍ […]

ശബരിമല നട നാളെ തുറക്കും, ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി, തിരക്കേറിയാല്‍ ദര്‍ശന സമയം വര്‍ധിപ്പിക്കും

പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. 15 മുതല്‍ 29 വരെയുള്ള തീയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിങ് കഴിഞ്ഞു. 30ന് ഉച്ചയ്ക്ക് ശേഷമുള്ള ഏതാനും സ്ലോട്ടുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. എഴുപതിനായിരം പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി സമയക്രമം ലഭിക്കുന്നത്. അതേസമയം, പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട് ബുക്കിങ്ങിനുള്ള അവസരമുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ ഏതെങ്കിലും കാരണവശാല്‍ […]

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും ; സഭയില്‍ ഉറപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗില്‍ തീരുമാനമായി. സ്‌പോട്ട് ബുക്കിംഗ് തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിന് എത്തുന്നവര്‍ക്കും അല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും ശബരിമലയില്‍ കുറ്റമറ്റ തീര്‍ഥാടനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. സ്പോട്ട് ബുക്കിങ്ങ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് സഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read ; പാലക്കാട് സീറ്റ് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ […]

ശബരിമല സ്‌പോട്ട് ബുക്കിംഗില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിംഗില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ നിയമസഭയില്‍ സ്‌പോട്ട് ബുക്കിംഗിലെ ഇളവ് പ്രഖ്യാപിക്കാനാണ് സാധ്യത. സ്‌പോട്ട് ബുക്കിംഗ് വിഷയം സബ് മിഷനായി ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. വിഷയത്തില്‍ ദേവസ്വം പ്രഡിഡന്റ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. Also Read; ഷാരോണ്‍ വധക്കേസ്: രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിചാരണ ആരംഭിക്കും ഹിന്ദു സംഘടനകള്‍ പ്രത്യക്ഷ സമരം തുടങ്ങിയിട്ടും ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ തീരുമാനം […]

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കുന്നത് തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ കത്തില്‍ പറയുന്നുണ്ട്. Also Read; കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്കേറ്റു സ്‌പോട്ട് ബുക്കിംഗിനായി തെരുവില്‍ പ്രതിഷേധം തുടങ്ങിയിട്ടും എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമോ സ്‌പോട്ട് […]

‘ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല’; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം ലേഖനം

തിരുവനന്തപുരം: ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗിനെയും സ്‌പോട്ട് ബുക്കിംഗ് നിരോധിച്ചതിനെതിരെയും ദേവസ്വം മന്ത്രിക്കും സര്‍ക്കാരിനും വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ലേഖനത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. ദുശാഠ്യങ്ങള്‍ ശത്രു വര്‍ഗ്ഗത്തിന് ആയുധം നല്‍കുന്നതാകരുത്.സെന്‍സിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കും. സ്‌പോട്ട് ബുക്കിംഗ് തര്‍ക്കത്തില്‍ രംഗം ശാന്തമാക്കാനല്ല മന്ത്രി വാസവന്‍ ശ്രമിച്ചതെന്നും ലേഖനത്തില്‍ തുറന്ന് വിമര്‍ശിക്കുന്നുണ്ട്.   നേരത്തെ ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം […]

ശബരിമലയില്‍ പുനരാലോചന ; സ്‌പോട് ബുക്കിംഗില്‍ ഇളവ് അനുവദിച്ചേക്കും, തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പുനരാലോചനയ്ക്ക് സാധ്യത. സ്‌പോട് ബുക്കിംഗില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനമുണ്ടായത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ചില സംഘടനകള്‍ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്‌പോട് ബുക്കിംഗില്‍ ഇളവ് നല്‍കാനുള്ള പുനരാലോചനയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ […]