സ്ത്രീകളെ മുഴുവന്‍ കുശുമ്പികളും കുന്നായ്മക്കാരികളും ആക്കുന്ന സീരിയലുകള്‍, വിളമ്പുന്നത് എന്‍ഡോസള്‍ഫാനേക്കാള്‍ വിഷം’: ശ്രീകുമാരന്‍ തമ്പി
മലയാള സീരിയലുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എങ്ങും ചര്‍ച്ചയായ വിഷയമാണ് മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറിന്റെ പരമാര്‍ശം. ഇതിനെ എതിര്‍ത്ത് നിരവധി കലാകാരന്‍മാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രേംകുമാറിനെ പിന്തുണയ്ച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തി. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ‘ എന്‍ഡോസള്‍ഫാനേ’ ക്കാള്‍ കൂടുതല്‍ വിഷം വിളമ്പുന്നവയാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്. സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു […]