December 20, 2025

‘കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു; അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നും മായാതെ നില്‍ക്കും’

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാട്. ചലച്ചിത്രത്തിന്റെ എല്ലാ രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത് എന്നും അദ്ദേഹം കുറിച്ചു. ‘അഭിനയത്തില്‍ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസന്‍’: സജി ചെറിയാന്‍ മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ […]

ശ്രീനിവാസന്‍ അന്തരിച്ചു; മലയാളത്തിന്റെ ബഹുമുഖപ്രതിഭയ്ക്ക് വിട

കൊച്ചി: ചിരിപ്പിച്ചും ചിന്തിപ്പിച്ചും അരനൂറ്റാണ്ട് നടനും സംവിധായകനും തിരക്കഥാകൃത്തുമായി അരങ്ങുവാണ ശ്രീനിവാസന്‍ (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകന്‍), ധ്യാന്‍ ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്). മരുമക്കള്‍: ദിവ്യ, അര്‍പ്പിത.

‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കണം, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്: ശ്രീനിവാസന്‍

‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്ന് നടന്‍ ശ്രീനിവാസന്‍. സിനിമ എനിക്കിഷ്ടപ്പെട്ടു. സാമൂഹ്യപ്രസക്തിയുള്ള സിനിമയാണെന്നും ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണിത് എന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. സംവിധായകന്‍ പി.ജി പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസന്‍. Also Read; പ്രതിദിനം 100 പേര്‍ക്ക് ലൈസന്‍സ് നല്‍കുന്നതെങ്ങനെ? ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ് ശ്രീനിവാസനെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡര്‍ എന്നീ സിനിമകള്‍ പ്രേംലാല്‍ സംവിധാനം ചെയ്തിരുന്നു. അതേസമയം, പ്രീവീക്കെന്‍ഡ് ദിവസങ്ങളില്‍ പോലും പഞ്ചവത്സര പദ്ധതി […]