January 27, 2026

എരഞ്ഞോളി ബോംബ് സ്‌ഫോടനം; വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടിത്തെളിച്ച് പരിശോധന നടത്തി

കണ്ണൂര്‍: കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനം നടന്ന വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടി തളിച്ച് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് ഇവിടെ പരിശോധന നടത്തിയത്. തലശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ സംഭവ സ്ഥലത്ത് നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. Also Read; വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍ കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് എരഞ്ഞോളി […]

സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; വ്യാപക പരിശോധനയ്ക്ക് പോലീസ്

കണ്ണൂര്‍: എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഘര്‍ഷ സാധ്യത മേഖലകളില്‍ പരിശോധന നടത്തും. തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍, ചൊക്ലി എന്നിവിടങ്ങളിലും പോലീസ് പ്രത്യേക പരിശോധന നടത്തും. അതേസമയം ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബോംബ് സ്‌ഫോടനം വ്യാപകമാകുമ്പോഴും പോലീസ് നോക്കുകുത്തിയാവുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. Also Read; കുവൈത്ത് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണ് പോലീസ് ഇപ്പോള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. […]