ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്, ഡിഎന്‍എ പരിശോധിക്കും

പത്തനംതിട്ട: പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണവുമായി പോലീസ്. മരിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഇന്നലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.മരിച്ച പെണ്‍കുട്ടി സഹപാഠിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി പഠിച്ച സ്‌കൂളില്‍ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‌യുവിന്റെ പഠിപ്പ് മുടക്കിയുള്ള പ്രതിഷേധം. Also Read […]