സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

മലപ്പുറം: മലപ്പുറത്ത് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്. Also Read; ആശാസമരം ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്നത്: എ വിജയരാഘവന്‍ സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാര്‍ത്ഥിയാണ് മൂന്ന് പേരെ […]

ഷഹബാസ് കൊലക്കേസ്; മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ചോദിച്ചിരിക്കുന്നത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. Also Read; പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം, നേതാക്കളും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ അതേ സമയം സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്റെ […]

ഷഹബാസ് കൊലപാതകക്കേസ്; ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ഒരു വിദ്യാര്‍ത്ഥിയെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹബാസിനെ കൂട്ടംകൂടി മര്‍ദ്ദിച്ചതില്‍ ഈ വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ് നടപടി. ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതോടെ ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത കൂടുതല്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍; രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഷഹബാസിന്റെ പിതാവ്

കോഴിക്കോട്: പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും താമരശ്ശേരിയില്‍ സഹപാഠികള്‍ കൊലപ്പെടുത്തിയ ഷഹബാസിന്റെ പിതാവ് ഇക്ബാല്‍. പ്രതികള്‍ക്ക് പരമാവധി ശിഷ നല്‍കണം. സംഘര്‍ഷത്തിന് പ്രതികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണെന്നും മര്‍ദ്ദനത്തിന് പിന്നില്‍ ലഹരിയുടെ സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സര്‍ക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പോലീസുകാരന്റെയും അധ്യാപികയുടെയും മക്കള്‍ പ്രതികളാണ്. പോലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്‌നങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാല്‍ മാധ്യമങ്ങളോട് […]

ഷഹബാസിന്റെ മരണത്തില്‍ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി; ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. അതേസമയം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കും. Also Read; ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമന്ന ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും […]

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ്. കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ താമരശ്ശേരി പോലീസ് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത അഞ്ച് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. അതേസമയം ഷഹബാസിന്റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് കൊണ്ടാണെന്ന് പോലീസ് പറയുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ട്യൂഷന്‍ […]

പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം; കുട്ടിയുടെ കര്‍ണപടം തകര്‍ന്നു

കോഴിക്കോട്: പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കുട്ടിയെ ആക്രമിച്ചത്. ഫുട്‌ബോള്‍താരമായ വിദ്യാര്‍ഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപടം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. Also Read; റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ ‘ഹോള്‍ഡിങ് ഏരിയ’ പദ്ധതിയുമായി റെയില്‍വേ മന്ത്രി രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്നും എസ് […]