അനസ് എടത്തൊടികയും റിനോ ആന്റോയും ജോലിക്കായി കാത്തിരിക്കുന്നു, ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് വഴിവിട്ട് സൂപ്പര്‍ ന്യൂമററി നിയമനം; കേരള പോലീസില്‍ വിവാദം
തിരുവനന്തപുരം: ദേശീയ കായികതാരങ്ങള്‍ വരെ സര്‍ക്കാര്‍ ജോലിക്കായി കാത്ത് നില്ക്കുമ്പോള് കായിക ഇനമായി പോലും കണക്കാക്കാത്ത രണ്ട് ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് ഇന്‍സ്പെക്ടര്‍ റാങ്കില്‍ വഴിവിട്ട് സൂപ്പര്‍ന്യൂമററി നിയമനം നല്‍കിയെന്ന് ആക്ഷേപം. ചിത്തരേഷ് നടേശന്, ഷിനു ചൊവ്വ എന്നിവര്‍ക്ക് ആംഡ് പോലീസ് ബറ്റാലിയനില്‍ ഇന്‍സ്പെക്ടറുടെ രണ്ട് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുമെന്നാണ് മന്ത്രിസഭ തീരുമാനം. ബറ്റാലിയനില്‍ അടുത്തുണ്ടാകുന്ന ആംഡ് പോലീസ് ഇന്‍സ്പെക്ടറുടെ രണ്ട് റെഗുലര്‍ ഒഴിവുകളില്‍ നിയമനം ക്രമീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ആംഡ് ബറ്റാലിയന് […]