നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു
ചെന്നൈ: മുതിര്‍ന്ന നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗണേഷ് ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണപ്പെട്ടത്. തിരുനെല്‍വേലിയില്‍ ജനിച്ച ഡല്‍ഹി ഗണേഷ് 400ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി, നായകന്‍, സത്യ, മൈക്കല്‍ മദന കാമരാജന്‍ തുടങ്ങിയ സിനിമകളില്‍ പ്രശസ്തമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴ് സിനിമകള്‍ക്കും സീരിയലുകള്‍ക്കും പുറമെ മലയാളം, തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, […]