December 18, 2025

മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: മാലിയില്‍ നിന്ന് മൂന്ന് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കിടെ മാലിയിലെ കായസിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യക്കാരുടെ മോചനം എത്രയും വേഗം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. Also Read; ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി കേരള പോലീസ് ജൂലൈ ഒന്നിന് സായുധരായ ഒരുസംഘം ഫാക്ടറി വളപ്പിലെത്തി ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ […]

കത്വയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു; മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു

കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബല്‍വീന്ദര്‍ സിംഗ് എന്നിവരാണ് മരിച്ചത്. ഒരു ജവാന്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചിട്ടുണ്ട്. ഇതോടെ മരിച്ച ഭീകരുടെ എണ്ണം മൂന്നായി. നിലവില്‍ വൈകിയും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. Also Read; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോരാട്ടത്തിന് കളമൊരുക്കാന്‍ കോണ്‍ഗ്രസ്, ഏകോപന ചുമതല എ പി അനില്‍കുമാറിന് നാല് […]

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. അതില്‍ മരിച്ച അഞ്ച് പേരും അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ, ബാരാമുള്ളയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. Also Read […]

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍: ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാ സേന. ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ എന്ന പേരില്‍ ഇന്നലെ മുതല്‍ നടത്തുന്ന തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരരെ വധിച്ച കാര്യം ശനിയാഴ്ച രാവിലെയോടെ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. Also Read; കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഉള്‍പ്പെട്ട ആറ് പേരും കുറ്റ വിമുക്തര്‍ കുപ് വാരയിലെ ഗുഗല്‍ധറില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും […]

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദ് ഉള്‍പ്പെടെ എട്ട് ഭീകരരെ സൈന്യം വധിച്ചു

ഡല്‍ഹി: ജമ്മു കാശ്മീരില്‍ കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം. ശനിയാഴ്ച മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരമുള്ളത്. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. Also Read ; പ്ലാസ്റ്റിക് ബോളുകളില്‍ സ്‌ഫോടക വസ്തു; മുംബൈയിലെ സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം ശനിയാഴ്ച ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു […]

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്, ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. കശ്മീരിലെ ഡോഡയിലാണ് ഭീകരാക്രമണം നടന്നത്. സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. Also Read ; ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസുകാരിയുടെ ഹര്‍ജി: ആവശ്യം നിരസിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം കശ്മീരിലെ കത്വയില്‍ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. തീര്‍ത്ഥാടകരുമായി […]

പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.നിഹാമ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.രണ്ട് ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന പ്രദേശത്തെത്തിയത്. സുരക്ഷാ സേനയും പോലീസും ഒരുമിച്ചാണ് തിരച്ചില്‍ ആരംഭിച്ചത്. അടുത്ത ദിവസങ്ങളിലായി കാശ്മീരില്‍ പലയിടങ്ങളിലായി സുരക്ഷാ ജീവനക്കാരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുകയും ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. Also Read ; ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു; കൂടാതെ ബസില്‍ ടി.വി; KSRTCയില്‍ പരിഷ്‌കാരങ്ങള്‍ 5 മാസത്തിനകം […]