October 16, 2025

മോഷ്ടാവ് ക്യാമറ തിരിച്ചുവെച്ചത് പോലീസിന് ഗുണമായി, കഷണ്ടി കണ്ടതോടെ ആളെ മനസിലായി, വളപട്ടണം മോഷ്ടാവിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടിയതിങ്ങനെ…

കണ്ണൂര്‍ വളപട്ടണത്ത് അരി വ്യാപാരി കോറല്‍വീട്ടില്‍ കെ പി അഷ്‌റഫിന്റെ വീട്ടില്‍ കഴിഞ്ഞ മാസം 20 ന് നടന്ന മോഷണം വലിയ വാര്‍ത്താപ്രാധാന്യം നേടി. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് മോഷ്ടാവ് കവര്‍ന്നത്. മോഷ്ടാവ് മാറ്റാരും ആയിരുന്നില്ല. അയല്‍വാസിയായ വെല്‍ഡിംഗ് തൊഴിലാളി ലിജേഷ് ആയിരുന്നു. അതുകൊണ്ട് തന്നെ പണവും സ്വര്‍ണവും സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ ലിജേഷിന് ഒരുപണിയും ഉണ്ടായിരുന്നില്ല. ലോക്കറിനെക്കുറിച്ച് കൃത്യമായി ധാരണ ഉള്ള ആള്‍ക്ക് മാത്രമെ ഒരുകേടുപാടും വരാതെ ലോക്കര്‍ തുറക്കാന്‍ കഴിയൂ. ആദ്യം […]

വളപട്ടണത്തെ വന്‍ കവര്‍ച്ച; പ്രതി ലിജീഷ് മോഷണമുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടില്‍

കണ്ണൂര്‍: വളപട്ടണത്തെ വന്‍ കവര്‍ച്ചയില്‍ പിടിയിലായ പ്രതി ലിജീഷ് മോഷണ മുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടില്‍ തന്നെ. വെല്‍ഡിങ് തൊഴിലാളിയായ ഇയാള്‍ കട്ടിലിന്റെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കിയാണ് പണവും സ്വര്‍ണവും സൂക്ഷിച്ചതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കീച്ചേരി മോഷണ കേസിലും പ്രതിക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതി കുറ്റസമ്മതം നടത്തിയതായും കമ്മീഷണര്‍ വ്യക്തമാക്കി. Also Read; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും […]

വളപട്ടണം കവർച്ച: കവർച്ച നടന്നതിന്റെ തലേ ദിവസവും ഇതേ വീട്ടില്‍ കയറിയിരുന്നു; നിര്‍ണായക തെളിവുകള്‍ കിട്ടി

കണ്ണൂര്‍: കണ്ണൂര്‍ വളപ്പട്ടണത്ത് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണ്ണവും കൊള്ളയടിച്ചതിന് തലേ ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയിരുന്നതായി പോലീസ് പറഞ്ഞു.മോഷണം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read ; നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം വരുമോ?ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ മോഷണം നടന്ന ദിവസം വീടിന്റെ ഗേറ്റിന് പുറത്ത് നിന്നും മോഷ്ടാക്കള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ ആളില്ലാത്തത് കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും […]

1 കോടിയും 300 പവനും കൊള്ളയടിച്ച സംഭവം ; പോലീസ് നായ മണം പിടിച്ച് റെയില്‍വേ ട്രാക്കില്‍, അന്വേഷണം പുരോഗമിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് നിന്നും 300 പവനും 1 കോടി രൂപയും കവര്‍ന്ന സംഭവത്തില്‍ ഡോഗ്‌സ് സ്‌ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പോലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളയത്തിലേക്ക് പോയി. നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റു തുമ്പൊന്നും ലഭിച്ചില്ല. മോഷ്ടാക്കള്‍ മോഷണം നടത്തുന്നതിനു മുന്‍പോ ശേഷമോ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് പോലീസ് നിഗമനം. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പ്രതിയെകുറിച്ച് സൂചനയൊന്നും പോലീസിന് […]

കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും കവർന്നു

കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവനും ഒരുകോടി രൂപയും മോഷണം പോയി. അരി മൊത്തവ്യാപാരിയായ കെ.പി അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരെല്ലാം മധുരയിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ സയമത്താണ് മോഷണം നടക്കുന്നത്. 19-ാം തിയതി വീടടച്ച് മധുരയിലേക്ക് പോയ കുടുംബം ഇന്നലെ രാത്രി തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട് കുത്തിത്തുറന്ന് അകത്തുകയറി ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടമായതെന്നാണ് വിവരം. Also Read; പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് […]

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച ; ഒന്നര കിലോ സ്വര്‍ണം മോഷണം പോയി

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഒന്നര കിലോ സ്വര്‍ണമാണ് മോഷണം പോയത്. തൃശൂരില്‍ നിന്നുള്ള സ്വര്‍ണവ്യാപാരിയുടെ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മലപ്പുറം തിരൂരുള്ള ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുപോവുകയായിരുന്നു സ്വര്‍ണമെന്നാണ് വിവരം. 1512 ഗ്രാം സ്വര്‍ണമാണ് വ്യാപാരിയുടെ കൈവശം ഉണ്ടായിരുന്നത്. Also Read ; വയനാട് ഉരുള്‍പൊട്ടല്‍ ; ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്നലെ രാത്രിയായിരുന്നു മോഷണം നടന്നത്. കുറ്റിപ്പുറത്ത് നിന്ന് […]

എം.ടിയുടെ വീട്ടിലെ മോഷണം തുടങ്ങിയിട്ട് നാല് വര്‍ഷം ; ഓരോരോ ആഭരണങ്ങളായി മോഷ്ടിച്ചു

കോഴിക്കോട് : എംടി വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണത്തില്‍ ജോലിക്കാരിയടക്കം അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളായ വീട്ടിലെ ജോലിക്കാരിയും ബന്ധുവും ചേര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മാസമാണ് കൂടുതല്‍ സ്വര്‍ണ്ണം അലമാരയില്‍ നിന്നും മോഷ്ടിച്ചത്. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ അലമാരയുടെ പൂട്ട് പൊട്ടിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വീട്ടുകാരില്‍ സംശയം ജനിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. Also Read ; ‘എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി […]

എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ച; പാചകക്കാരിയും ബന്ധുവും അറസ്റ്റില്‍

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ചയില്‍ പ്രതികള്‍ അറസ്റ്റില്‍. വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടില്‍ നിന്നും അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. Also Read; എല്ലാവരും ചേര്‍ന്ന് സംഘിപ്പട്ടം തന്നു, താന്‍ ഒരിക്കലും വര്‍ഗീയവാദിയല്ലെന്ന് ജിതിന്‍, ‘സംഘി അളിയാ’എന്ന് വിളിക്കരുതെന്ന് മനാഫ് നടക്കാവ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം […]

വെള്ളം ചോദിച്ച് വീട്ടിലെത്തി മാല കവര്‍ന്ന കേസ്; യുവതി പിടിയില്‍

തിരുവനന്തപുരം: പ്രായം ചെന്ന ഒറ്റക്ക് താമസിക്കുന്ന വയോധികരെ നോക്കിവെച്ചശേഷം വെള്ളം ചോദിച്ചെത്തി മാല കവരുന്ന യുവതി പിടിയില്‍. ഊരമ്പ് പുന്നക്കട സ്വദേശി സുകന്യ (31) യാണ് പിടിയിലായത്. വെള്ളറട പോലീസ് പരിധിയില്‍ രണ്ടിടങ്ങളിലായി വീടുകളില്‍ കുടിവെള്ളം ചോദിച്ചെത്തി മാല കവര്‍ന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. Also Read ; സഹപ്രവര്‍ത്തക ശൗചാലയത്തില്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകര്‍ത്തി ; 54 കാരന്‍ അറസ്റ്റില്‍ കുന്നത്തുകാല്‍ ആറടിക്കരവീട്ടില്‍ ഡാളി ക്രിസ്റ്റലിന്റെ (62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട് പവന്‍ […]

ഒറ്റ രാത്രിയില്‍ 7 കടകളില്‍ മോഷണം ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: ഇടുക്കി അടിമാലിയിലെ 7 കടകളില്‍ മോഷണ പരമ്പര. അടിമാലി ഇരുമ്പുപാലത്തെ 7 കടകളിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. ഈ പ്രദേശത്ത് മോഷണം കൂടുന്നെന്ന പരാതികള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മോഷണം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടകളുടെ പൂട്ടും ഷട്ടറുമൊക്കെ തകര്‍ത്തായിരുന്നു കവര്‍ച്ച നടന്നത്. രാവിലെ വ്യാപാരികള്‍ കടയിലെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. Also Read ; എട്ടാം ക്ലാസില്‍ ഇനി ഓള്‍ പാസ് ഇല്ല ; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം, അടുത്ത വര്‍ഷം ഒന്‍പതാം […]

  • 1
  • 2