December 18, 2025

തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് യുഡിഎഫ്; 10 വര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് യുഡിഎഫ്. പത്ത് വര്‍ഷത്തിന് ശേഷമാണ് യുഡിഎഫിന്റെ തിരിച്ചുവരവ്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചത്. വിജയാഹ്ലാദപ്രകടനങ്ങള്‍ അതിരുവിട്ടാല്‍ പണികിട്ടും; മുന്നറിയിപ്പുമായി പോലീസ് തൃശൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 29 ഇടത്തെ വിജയമാണ്. നിലവില്‍ 31 ഡിവിഷനുകളില്‍ വിജയിച്ചു കയറിയ യുഡിഎഫ് മൂന്നിടത്ത് ലീഡും ചെയ്യുന്നുണ്ട്. എല്‍ഡിഎഫ് 11 ഇടത്ത് മാത്രമാണ് മുന്നിട്ട് നിന്നത്. എന്‍ഡിഎ എട്ടിടത്ത് ലീഡ് ഉയര്‍ത്തി. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് […]

തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂരില്‍ യുഡിഎഫിന് മുന്നേറ്റം, രണ്ടാമത് എന്‍ഡിഎ

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. തൃശൂരില്‍ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് തിരിച്ചുവരവിന്റെ പ്രതീതിയിലാണെന്നാണ് നിഗമനം. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നില്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കോര്‍പറേഷനില്‍ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിന്റെയും സൂചനകളുണ്ട്. ഏഴ് സീറ്റുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിലുള്ളത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയില്‍ മൂന്നാമതാണ് എല്‍ഡിഎഫ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടും, പിണറായി സര്‍ക്കാര്‍ വട്ടപൂജ്യം: ഖുശ്ബു

തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടുമെന്ന് നടിയും ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റുമായ ഖുശ്ബു പറഞ്ഞു. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ഖുശ്ബു. സംസ്ഥാന സര്‍ക്കാര്‍ വട്ടപൂജ്യമാണ് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; നിരീക്ഷണം ഉറപ്പുവരുത്താനാണ് എസ്ഐടി എല്‍ഡിഎഫ് വീണ്ടും വിജയിക്കുമെന്നതും അധികാരത്തില്‍ വരുമെന്നതും സ്വപ്നമാണ്. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരില്‍ കൂടുതല്‍ വിജയം നേടാനാകും. അദ്ദേഹത്തിന്റെ കഠിനാധ്വാനം മുതല്‍ക്കൂട്ടാകുമെന്നും ഖുശ്ബു പറഞ്ഞു. അയ്യന്തോളില്‍ നിന്ന് […]

തെരഞ്ഞെടുപ്പ്; തൃശൂര്‍ – എറണാകുളം അതിര്‍ത്തികളില്‍ 5 ദിവസം മദ്യശാലകള്‍ അടച്ചിടും

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിനാണ് ഈ നീക്കം. പ്രതിസന്ധി ഒഴിയാതെ ഇന്‍ഡിഗോ; റദ്ദാക്കിയത് 300ലധികം സര്‍വീസുകള്‍, വലഞ്ഞ് യാത്രക്കാര്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെയും ഡ്രൈഡേയാണ്. ഈ ദിവസങ്ങളില്‍ അഞ്ചുകിലോമീറ്റര്‍ പരിധിയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ കള്ളുഷാപ്പുകളും ബാര്‍ ഉള്‍പ്പെടെയുള്ളവയും […]

ഹോണ്‍ അടിച്ചത് ഇഷ്ടപ്പെട്ടില്ല; തൃശൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു

തൃശൂര്‍: ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ പോരമംഗലത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ ആണ് മൂന്നുപേരെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. രാഹുല്‍ കടന്നു കളയാന്‍ ഉപയോഗിച്ച കാര്‍ ഉടമയെ ചോദ്യം ചെയ്യും; അന്വേഷണം ഊര്‍ജിതം രണ്ട് ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും ബാഡ്മിന്റണ്‍ കളിച്ചശേഷം മടങ്ങുകയായിരുന്നു. അക്രമി കൃഷ്ണ കിഷോര്‍ […]

ഗുരുവായൂര്‍ ഏകാദശി; ശ്രീകോവില്‍ ശുചീകരണത്തിനായി ഇന്ന് 1 മണിക്ക് നട അടയ്ക്കും

തൃശൂര്‍: ഡിസംബര്‍ ഒന്നിന് നടക്കുന്ന ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് പതിവ് പോലെ ദര്‍ശന സൗകര്യം ഉണ്ടാകുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറയിച്ചു.

കുതിരാനില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റു

തൃശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില്‍ വെച്ച് അറ്റുപോയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം കഠിന തടവ് നിയന്ത്രണം വിട്ട മിനി ലോറി കൈവരിയില്‍ച്ചെന്ന് ഇടിക്കുകയായിരുന്നു. ഇതിന്റെ ഇടയില്‍ സുജിന്റെ കൈപെട്ടുപോവുകയായിരുന്നു. വാഹനം തുരങ്കത്തിന്റെ ഒരു വശം ചേര്‍ന്ന് പോവുന്നതിന്റെയും കൈവരിയില്‍ തട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രാഗം തിയറ്റര്‍ ഉടമയ്ക്ക് നേരെ നടന്നത് ക്വട്ടേഷന്‍ ആക്രമണം; വാഹനത്തിന്റെ ഉള്ളിലിട്ട് തീയിടാന്‍ ശ്രമിച്ചു

മുളങ്കുന്നത്തുകാവ്: രാഗം തിയറ്റര്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസ്. തിയറ്റര്‍ ഉടമ സുനില്‍കുമാറിനെയും (55) ഡ്രൈവര്‍ വെളപ്പായ ചെല്ലാരി അജീഷിനെയും (25) ആണ് മൂന്നംഗ മുഖംമൂടി സംഘം വീടിന് മുന്നില്‍ വെച്ച് വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാഗം തിയറ്ററിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തര്‍ക്കം തന്നെയാകാം ക്വട്ടേഷനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. തിയറ്ററിന്റെ മുന്‍ ഉടമകളുമായി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നെങ്കിലും സമീപകാലത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.വെട്ടേറ്റ് കയ്യിലെ അസ്ഥി പൊട്ടിയ അജീഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു […]

ആര്‍ എസ് എസില്‍ എതിര്‍പ്പ്, തൃശൂരില്‍ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ഉയര്‍ത്തിക്കാണിച്ച മേയര്‍ സ്ഥാനാര്‍ഥിയെ മാറ്റി

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ഡോ.വി ആതിരയെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനിലെ കുട്ടംകുളങ്ങരയിലെ സ്ഥാനാര്‍ഥിയെയാണ് ഒരുവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. ഡോ. വി ആതിരയ്ക്ക് പകരം എം ശ്രീവിദ്യയാണ് പുതിയ സ്ഥാനാര്‍ഥി. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആതിരയെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാല്‍ നാമനിര്‍ദേശ പത്രിക […]

വിടവാങ്ങല്‍ കളറായില്ല; പ്രതിപക്ഷം അജന്‍ഡ കീറി, മേയര്‍ ഇറങ്ങിപ്പോയി, തൃശൂര്‍ കോര്‍പ്പറേഷന്‍ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ കോര്‍പറേഷന്റെ കൗണ്‍സില്‍ ഹാളിലെ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി.യോഗം തുടങ്ങിയപ്പോള്‍ തന്നെ 12 യോഗങ്ങളിലെ മിനിറ്റ്‌സ് മേശപ്പുറത്ത് വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മിനിറ്റ്‌സ് ലഭ്യമാക്കാതെ യോഗം തുടങ്ങാനാകില്ലെന്ന് പ്രതിപക്ഷ കക്ഷിനേതാവ് രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. ഇതൊന്നും വകവയ്ക്കാതെ മേയര്‍ അജന്‍ഡ വായിക്കാനാവശ്യപ്പെട്ടു. അതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ടുവരികയും ഇതിനിടെ രാജന്‍ പല്ലന്‍ അജന്‍ഡ പിടിച്ചുവാങ്ങി കീറിക്കയുകയും ചെയ്തു. ബഹളത്തിനിടയില്‍ക്കൂടി മേയര്‍ പുറത്തേക്കിറങ്ങി വാഹനത്തില്‍ക്കയറിപ്പോയി. ബഹളങ്ങള്‍ക്കിടയിലും ഭരണപക്ഷം ശാന്തരായി അവരവരുടെ സീറ്റുകളിലിരുന്നു. […]