October 25, 2025

ഇന്ത്യയില്‍ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ ടോള്‍ നല്‍കാം; എന്‍എച്ച് 66 നിര്‍മ്മാണ ശേഷം കേരളത്തില്‍ പദ്ധതി നടപ്പിലാക്കും

കൊച്ചി: ഇനി ഇന്ത്യയില്‍ ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ തന്നെ ടോള്‍ നല്‍കാനും. അടുത്ത മാര്‍ച്ചിനകം പദ്ധതി നടപ്പിലാകും. എന്‍എച്ച് 66 വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായി കേരളത്തിലും പദ്ധതി നടപ്പാക്കും. അങ്ങനെയെങ്കില്‍ കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം പാറശാല വരെ ടോള്‍ നല്‍കാന്‍ വാഹനം നിര്‍ത്തേണ്ടി വരില്ല. 25 ടോള്‍ ബൂത്തുകളിലാണ് ഈ സംവിധാനം വരുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

കിഫ്ബി റോഡിന് ടോള്‍ പിരിച്ചാല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങും: കെ സുധാകരന്‍

തിരുവനന്തപുരം: കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും ഇന്ധന സെസും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. Also Read; സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി […]

ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ; പിരിച്ചെടുത്തത് 75 കോടി

അഹമ്മദാബാദ്: ഗുജറാത്തില്‍ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്‌ളാസ നിര്‍മിച്ച സംഘം ഒന്നരവര്‍ഷംകൊണ്ട് 75 കോടി രൂപ പിരിച്ചെടുത്തു. പ്രതികളുടെ സ്വാധീനത്തെ പേടിച്ച് ഔദ്യോഗിക ടോള്‍പ്‌ളാസ അധികൃതര്‍ പരാതി നല്‍കിയില്ല. സംഭവം വിവാദമായതോടെ അഞ്ച് പേരുടെ പേരില്‍ കേസെടുത്തു. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എന്‍.എച്ച്. എട്ട് എയില്‍ മോര്‍ബി ജില്ലയിലെ വാങ്കനേര്‍ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോള്‍ഗേറ്റ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിക്കാതെ കിടന്ന ഒരു ടൈല്‍ ഫാക്ടറിയുടെ സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]