December 21, 2025

‘പരോള്‍ തടവുകാരന്റെ അവകാശമാണ്, പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ല’ : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് ജയിലുമായി ബന്ധപ്പെട്ട കാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ടിപി ചന്ദ്രശേഖരന്‍ വധ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഗോവിന്ദന്റെ പ്രതികരണം. പരോള്‍ ഒരു തടവുകാരന്റെ അവകാശമാണെന്നും അതില്‍ തീരുമാനമെടുക്കുന്നത് ജയില്‍ അധികൃതരും ഗവര്‍ണമെന്റ് സംവിധാനങ്ങളുമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇത് സിപിഎം പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അപരാധമാണെന്നോ […]

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ; കെ കെ രമയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോദസ്ഥനെ സ്ഥലം മാറ്റി.കൊളവല്ലൂര്‍ എഎസ്‌ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.നേരത്തെ പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.സര്‍ക്കാര്‍ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് പ്രതിപക്ഷ ആരോപണവും ശക്തമാക്കിയിരുന്നു. ഇതോടെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെയടക്കം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ […]