September 7, 2024

കേരളത്തിലൂടെ ഓടുന്ന 8 വണ്ടികളുള്‍പ്പെടെ 44 ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നു

കണ്ണൂര്‍: ട്രെയിനുകളിലെ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. 44 ദീര്‍ഘദൂര വണ്ടികളിലാണ് ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നത്. ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) വണ്ടികളില്‍ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതല്‍ ഘടിപ്പിക്കുക. തേര്‍ഡ് എസി കോച്ചുകള്‍ കുറച്ചുകൊണ്ടാണ് ജനറല്‍ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകള്‍ക്കും ഗുണം ലഭിക്കും. ഭൂരിഭാഗം വണ്ടികളും പരമ്പരാഗത കോച്ചില്‍നിന്ന് എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുകയാണ്. Also Read ; ദുരന്തഭൂമിയിലെ തിരച്ചിലില്‍ കണ്ടെത്താത്തവരെ മരിച്ചവരായി കണക്കാക്കണം കേരളത്തിലെ […]

വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടതായി പരാതി. ചെങ്ങന്നൂരില്‍നിന്ന് കയറിയ ഒരു യാത്രക്കാരനാണ് പരാതിപ്പെട്ടത്. ഭക്ഷണം കൊണ്ടുവന്ന ട്രേയിലാണ് പാറ്റ വന്നതെന്ന് റെയില്‍വേ അറിയിച്ചു. പാറ്റയെ കണ്ട കോച്ച് കഴിഞ്ഞ മാസം ചട്ടങ്ങള്‍ പ്രകാരം തന്നെ വൃത്തിയാക്കിയതാണ്. കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാനായി അംഗീകൃത മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനുകളില്‍ ഇത് സംബന്ധിച്ച പരിശോധന തുടരുമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടിയെടുക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. Also Read […]

ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ ചാടി; തിരച്ചില്‍

തൃശ്ശൂര്‍: റെയില്‍ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. Also Read; തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയുന്നതിനിടെ കയര്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ […]

കണ്ണൂര്‍ ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു

കണ്ണൂര്‍ : ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16307) യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യം ചെയ്ത ആളെയാണ് സഹയാത്രക്കാരന്‍ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് നെറ്റിയില്‍ കുത്തിയത്. വെള്ളിയാഴ്ച രാത്രി 11.25-ന് പയ്യോളിക്കും വടകരയ്ക്കും ഇടയിലാണ് സംഭവം. ജനറല്‍ കോച്ചില്‍ ശല്യം ചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ അനുസരിച്ചില്ല. മാറിനില്‍ക്കാന്‍ മറ്റൊരു യാത്രക്കാരനും പറഞ്ഞു. ഇതോടെ അക്രമിസ്‌ക്രൂഡ്രൈവര്‍ എടുത്ത് ഈ യാത്രക്കാരനെ കുത്തി. തീവണ്ടി വടകര സ്റ്റേഷനിലെത്തിയപ്പോള്‍ ആര്‍.പി.എഫ്. അക്രമിയെ പിടിച്ചു. ഇയാളുടെ വിവരങ്ങള്‍ […]

ഉത്തര്‍പ്രദേശില്‍ ട്രെയിന്റെ 15 ബോഗികള്‍ക്ക് പാളം തെറ്റി; രണ്ട് മരണം, 25 ലധികം പേര്‍ക്ക് പരിക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read ; അമേരിക്കയിലെ ടി20 ലോകകപ്പ് നടത്തിപ്പ്; ഐസിസിക്ക് 167 കോടിയുടെ നഷ്ടം ബുധനാഴ്ച രാത്രി 11.35ന് ദിബ്രുഗഢ് എക്സ്പ്രസ് ഛണ്ഡീഗഢില്‍ നിന്നും ദിബ്രുഗഢിലേക്ക് യാത്ര പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ജിലാഹി റെയില്‍വേസ്റ്റേഷനും ഗോസായ് ദിഹ്വയ്ക്കും ഇടയിലാണ് ഈ അപകടമുണ്ടായത്. റെയില്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും 40 […]

ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയി; വിശദീകരണം തേടി റെയില്‍വെ

കണ്ണൂര്‍: ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതില്‍ വിശദീകരണം തേടി റെയില്‍വെ. ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കോഴിക്കോട് പയ്യോളിയില്‍ നിര്‍ത്താതെ പോയത്. സംഭവത്തില്‍ ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചു. Also Read ; 22 ലക്ഷം വാങ്ങാനുള്ള ശക്തി പ്രമോദിനില്ല, കോഴ ആരോപണത്തില്‍ മുഹമ്മദ് റിയാസും കുറ്റക്കാരന്‍, സത്യം പുറത്തുവരണം, കോണ്‍ഗ്രസ് സമരത്തിന് സ്റ്റേഷന്‍ പിന്നിട്ട വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്റ്റേഷന്‍ ഇല്ലാത്ത ഇരിങ്ങല്‍ ഭാഗത്ത് ട്രെയിന്‍ നിര്‍ത്തിയെങ്കിലും […]

ട്രെയിന്‍ ഇടിച്ച മുറിവോടെ പാളം മറികടക്കാന്‍ ആന,ശേഷം ഒരൊറ്റ വീഴ്ച; കരളലിയിക്കും ദൃശ്യങ്ങള്‍

ദിസ്പൂര്‍: കാടിന് നടുവിലൂടെയും ആനത്താരകള്‍ക്ക് കുറുകെയും കടന്നുപോകുന്ന ട്രെയിനുകള്‍ പരമാവധി വേഗം കുറച്ചാണ് പോകുന്നതെങ്കിലും ചിലപ്പോള്‍ അപകടങ്ങള്‍ വിചാരിക്കാതെ കടന്നുവരും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. Also Read ; അവധി അപേക്ഷ അനുവദിച്ചില്ല; സ്വയം വിരമിച്ച് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ ജൂലൈ പത്തിന് അസമിലെ ജെഗിറോഡ് റെയില്‍വെ സ്റ്റേഷനടുത്ത് നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സില്‍ച്ചറിലേക്ക് പോകുകയായിരുന്ന കഞ്ചന്‍ജംഗ എക്‌സ്പ്രസ് ഇടിച്ച് ആന വീഴുന്നതും, മുറിവേറ്റ ശരീരത്തോടെ എഴുന്നേറ്റ് […]

മോഷണത്തിനിറങ്ങാന്‍ വേഷം അടിവസ്ത്രം, യാത്ര ട്രെയിനില്‍ ; പക്കി സുബൈറിനെ തപ്പി പോലീസ്

ഹരിപ്പാട്: നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പക്കി സുബൈര്‍ എന്ന കള്ളനുവേണ്ടി നെട്ടോട്ടമോടുകയാണ് കൊല്ലം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍. പല സംഘങ്ങളായി തിരിഞ്ഞ് രാത്രി മുഴുവന്‍ തിരച്ചിലാണെങ്കിലും ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് പക്കി സുബൈര്‍ ഈസിയായി മോഷണം തുടരുകയാണ്. പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് മോഷണ സമയം. സിസിടിവികളിലും ഇയാളുടെ ചിത്രങ്ങളുണ്ട്. Also Read ; ശങ്കറിന്റെ എന്തിരനില്‍ പാടേണ്ടിയിരുന്നത് മൈക്കിള്‍ ജാക്സന്‍ ; തുറന്ന് പറഞ്ഞ് എ ആര്‍ റഹ്‌മാന്‍ അടിവസ്ത്രമാണ് മോഷണത്തിനിറങ്ങുമ്പോഴുള്ള പ്രധാന വേഷം. വീടുകളുടെയും കടകളുടെയും പരിസരങ്ങളില്‍നിന്നു […]

എറണാകുളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കില്‍ മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-തൃശ്ശൂര്‍ പാതയില്‍ ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലേക്കാണ് മരം വീണത്. മരം വൈദ്യുതി ലൈനിലേക്ക് വീണതിനാല്‍ വലിയ ശബ്ദവും തീപ്പൊരിയുമുണ്ടായി. ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയിലേക്കുകൂടിയാണ് മരം വീണത്. സംഭവസമയം ട്രെയിനോ വാഹനങ്ങളോ കടന്നുപോകാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്. Also Read; മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന്റെ താക്കോല്‍ ദാനം 12 ന് വലിയ ശബ്ദം കേട്ട് അവിടേക്ക് ഓടിയെത്തിയ നാട്ടുകാരാണ് […]

ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറില്‍ യാത്രക്കാരന് പരിക്ക്

കുറ്റിപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറില്‍ യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍(43)ക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടേക്ക് പോകാനായി കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍നിന്ന് എഗ്മോര്‍-മംഗളൂരു തീവണ്ടിയില്‍ കയറിയിരുന്ന ഇയാളുടെ വയറിലാണ് ഇഷ്ടിക കൊണ്ടത്. പരിക്ക് ഗുരുതരമല്ല. Also Read ; ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് പുതുജീവന്‍ നല്‍കി തൃശൂര്‍മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍നിന്ന് വണ്ടി പുറപ്പെട്ട് രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇഷ്ടികയേറുണ്ടായത്. എസ് ഒന്‍പത് കോച്ചിന്റെ വലതുവശത്തെ ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദ്ദീന്‍ ഇരുന്നിരുന്നത്. […]