ക്രിസ്മസ് സ്‌പെഷ്യല്‍ 149 ട്രെയിന്‍ ട്രിപ്പുകള്‍, കേരളത്തിന് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ; ശബരിമല തീര്‍ത്ഥാടകര്‍ക്ക് 416 ട്രെയിന്‍ ട്രിപ്പുകള്‍
തിരുവനന്തപുരം: ക്രിസ്മസിനോടനുബന്ധിച്ച് 149 സ്‌പെഷ്യല്‍ ട്രെയിന്‍ ട്രിപ്പുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. വിവിധ സോണുകളില്‍ നിന്നായി മൊത്തം 149 ട്രിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസ് ഫെസ്റ്റിവല്‍ സമയത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള വര്‍ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്താണ് വിവിധ റെയില്‍വേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിന്‍ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷന്‍ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചത്. കൂടാതെ ശബരിമല തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിന്‍ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, […]