യാത്രക്കാര്‍ കൈ കാണിച്ചാല്‍ കെഎസ്ആര്‍ടിസി നിര്‍ത്തണം: കെ.ബി ഗണേഷ് കുമാര്‍

യാത്രക്കാര്‍ കൈ കാണിച്ചാല്‍ കെഎസ്ആര്‍ടിസി നിര്‍ത്തി കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. യാത്രക്കാര്‍ കൈകാണിച്ചാല്‍ വണ്ടി നിര്‍ത്താത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് എല്ലാ ബസിലും ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു. യാത്രക്കാര്‍ കൈകാണിച്ചിട്ടും വണ്ടി നിര്‍ത്താതെ പോയാല്‍ ടിക്കറ്റിന്റെ കാശ് ഡ്രൈവര്‍ തരേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. Also Read; പോലീസിന്റെ കായിക ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി; പകരം ചുമതല എസ് ശ്രീജിത്തിന് ‘നിങ്ങളുടെ പ്രശ്‌നങ്ങള്‍ […]

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിനായി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ല: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലൈസന്‍സ് നിസ്സാരമായി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. Also Read ;ഉയരങ്ങള്‍ കീഴടക്കി ഖത്തര്‍; ലോകത്തിലെ ആദ്യ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്നി ഖത്തറും ജനങ്ങള്‍ക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും […]

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരമാരംഭിച്ച് സിഐടിയു. ഡ്രൈവിങ് സ്‌കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും ഇത്തരം ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കാനാവില്ലെന്നും സിഐടിയു പറഞ്ഞു. ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന് ഗണേഷ് കുമാര്‍ ഓര്‍മിക്കണമെന്ന് മുന്‍ എംഎല്‍എയും എകെഡിഎസ്ഡബ്ല്യു പ്രസിഡന്റുമായ കെ കെ ദിവാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘ഡ്രൈവിങ് സ്‌കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുകയാണ്. എല്‍ഡിഎഫിലെ മന്ത്രിയാണെന്ന കാര്യം […]

ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെപ്പോലെ കാണേണ്ടതില്ല: ആന്റണി രാജു

കാസര്‍കോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസില്‍ ആകെയുള്ളത് ശുചിമുറിയും ബസില്‍ കയറാനായി ഓട്ടാമാറ്റിക് സംവിധാനവുമാണ്. അല്ലാതെ ഫ്രിഡ്ജോ ഓവനോ കിടപ്പു മുറിയോ ബസില്‍ ഇല്ലെന്നും ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]