യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മേലധികാരികള്‍

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്‌സൈസ് അസി. കമ്മീഷണര്‍ ഇവരുടെ മൊഴി രേഖപ്പെടുത്തും. ഇതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറും. എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും […]

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസ്; എക്‌സൈസിനെ പരിഹസിച്ച് സജി ചെറിയാന്‍

ആലപ്പുഴ: എക്സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായതിലായിരുന്നു സജി ചെറിയാന്‍ എക്‌സൈസിനെ പരിഹസിച്ചത്. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് പ്രതിഭ എംഎല്‍എ പങ്കെടുത്ത വേദിയില്‍ വെച്ച് സജി ചെറിയാന്‍ ചോദിച്ചു. Also Read; ‘15000 കോടിയുടെ വിറ്റ് വരവ്’ ; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി ‘പ്രതിഭ എംഎല്‍എയുടെ മകന്‍ പോളിടെക്നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വര്‍ത്തമാനം പറഞ്ഞു. […]