December 25, 2025

തലൈവരെ കാണാനെത്തി ഉലകനായകന്‍

ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം സിനിമാ ചിത്രീകരണത്തിനിടെ ഒരേ സ്റ്റുഡിയോയില്‍ കണ്ടുമുട്ടി ഉലകനായകനും തലൈവരും. ‘ഇന്ത്യന്‍ 2’ എന്ന സിനിമയിലാണ് കമലഹാസന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അതേസമയം രജനീകാന്ത് ‘തലൈവര്‍ 170’ എന്ന സിനിമയിലും. രണ്ട് സിനിമകളുടെയും ചിത്രീകരണം ചെന്നൈയില ഒരേ സ്റ്റുഡിയോയിലാണ് നടക്കുന്നത്. ഇതിനിടെ രജനിയെ കാണാന്‍ കമല്‍ എത്തുകയായിരുന്നു. 2002ല്‍ രജനിയുടെ ബാബ എന്ന സിനിമയും കമലഹാസന്റെ പഞ്ചതന്ത്രവും ആണ് ഒടുവില്‍ ഒരേ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചത്. അടുത്ത സുഹൃത്തുക്കളായ രണ്ട് താരങ്ങളും പരസ്പരം ആശ്ലേഷിക്കുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. […]