October 16, 2025

ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. കൂട്ട ഉപവാസം ഇന്ന് മുതലെന്ന് ആശാവര്‍ക്കര്‍മാരുടെ നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് മറ്റ് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം […]

സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് എ പദ്മകുമാര്‍

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ പദ്മകുമാര്‍. 50 വര്‍ഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വര്‍ഷം മാത്രമായ വീണാ ജോര്‍ജിനെ പരിഗണിച്ചുവെന്നും പദ്മകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ലെന്നും സിപിഎം വിടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. Also Read; കേരളത്തിലെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ പ്രായപരിധിക്ക് കാത്തു നില്‍ക്കുന്നില്ല. 66 ല്‍ തന്നെ എല്ലാം […]

‘മനസാക്ഷി ഉള്ളവര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും’, കെ എന്‍ ഗോപിനാഥ് ആശവര്‍ക്കര്‍മാരെ അധിക്ഷേപിച്ചതിന് മറുപടിയുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചും സി ഐ ടി യു നേതാവ് കെ എന്‍ ഗോപിനാഥിന്റെ ‘ഉമ്മ കൊടുത്തോ’ പരാമര്‍ശത്തെ വിമര്‍ശിച്ചും വടകര എം പി ഷാഫി പറമ്പില്‍ രംഗത്ത്. മനസാക്ഷി ഉള്ളവര്‍ക്ക് ആശാ വര്‍ക്കര്‍മാര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും. കാരണം ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ തന്നെ അമ്മയെ പരിപാലിച്ച് തുടങ്ങുന്നവരാണ് ആശാ വര്‍ക്കര്‍മാരെന്നും ഷാഫി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി […]

മന്ത്രി മാലയിട്ട് സിപിഎമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതിയെ മാസങ്ങള്‍ക്കിപ്പുറം നാടുകടത്തി

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിയെ പത്തനംതിട്ടയില്‍ നിന്ന് നാടുകടത്തി. ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ശരണ്‍ ചന്ദ്രനെയാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. Also Read; മലപ്പുറത്ത് പതിനെട്ടുകാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആണ്‍സുഹൃത്തും ജീവനൊടുക്കി ഈ മാസം ഏഴാം തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവാണ് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയത്. ബിജെപിക്കാരനായിരുന്ന ശരണ്‍ കഴിഞ്ഞ ജൂലായിലാണ് […]

രാജ്യത്ത് 6 എച്ച്എംപിവി കേസുകള്‍ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം, പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ്

ഡല്‍ഹി: രാജ്യത്തെ എച്ച്എംപിവി വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 6 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരുടെയൊന്നും ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം ചൈനയിലെ വിവരങ്ങളും കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. Also Read ; സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിനായി പോരാട്ടം മുറുകുന്നു ബെംഗളൂരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോര്‍ട്ട് […]

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ; 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ആരോഗ്യവകുപ്പാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പെന്‍ഷനില്‍ നിന്ന് കയ്യിട്ട് വാരിയ 373 ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കൂടാതെ ഇത്തരത്തില്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ ഇത് തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെട്ടിട്ടുണ്ട്. Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നേരത്തെ ഇത്തരത്തില്‍ അനര്‍ഹമായി […]

ആലപ്പുഴയില്‍ ഗുരുതര ആരോഗ്യ വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ് ; സമരത്തിനൊരുങ്ങി കുടുംബം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് മൂലം ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഇവരുടെ പക്കല്‍ നിന്നും വിവിധ പരിശോധനകള്‍ക്കായി പണം ഈടാക്കി. കൂടാതെ വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. അതേസമയം സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബം. Also Read ; പുഷ്പ 2 റിലീസിനിടെ മരിച്ച […]

നവീന്‍ ബാബുവിന്റെ മരണം ; പ്രശാന്തിനെതിരെ കുരുക്ക് മുറുകുന്നു,പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച ടി വി പ്രശാന്തിന് കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പ്രശാന്ത് പെട്രോള്‍ പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ആയ പ്രശാന്ത് സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്. അതുകൊണ്ട് തന്നെ സര്‍വീസ്സില്‍ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. Also […]

ആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീലകവറുകളില്‍ ; ആദ്യഘട്ടം കോട്ടയത്ത്

കോട്ടയം: സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകളെ തിരിച്ചറിയാനായി പ്രത്യേക നിറത്തിലുള്ള കവറുകളില്‍ നല്‍കണമെന്ന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശം പ്രാവര്‍ത്തികമാകുന്നു. ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുക നീലനിറത്തിലുള്ള കവറുകളിലാണ്. ഇത് ആദ്യമായി നടപ്പിലാക്കുന്നത് കോട്ടയത്താണ്. ഇതിന്റെ ആദ്യഘട്ടമായി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നീല കവറുകള്‍ നല്‍കും. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി വേണം ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍. സര്‍ക്കാര്‍ ഫാര്‍മസികള്‍ക്കും ഈ നിയമം ബാധകമാണ്. അതേസമയം ആന്റിബയോട്ടിക് നല്‍കുന്ന കവറുകള്‍ക്ക് […]

എഡിഎമ്മിന്റെ മരണം ; പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ല, ജോലിയില്‍ നിന്നും പുറത്താക്കും : ആരോഗ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ട പരാതിക്കാരന്‍ പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, താല്‍ക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇങ്ങനെയൊരാള്‍ വകുപ്പില്‍ ജോലിയില്‍ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും പുറത്താക്കുന്നതില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും വീണാ ജോര്‍ജ് അറിയിച്ചു. Also Read ; കോഴിക്കോട് കാറില്‍ നിന്ന് […]