വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി ; വയോധികയില്‍ നിന്നും 3.5 ലക്ഷം തട്ടിയെടുത്തു
മലയിന്‍കീഴ്: വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വിളവൂര്‍ക്കല്‍ പെരുകാവ് തൈവിള ക്രിസ്റ്റീസില്‍ പിപി മേരി(74)യാണ് തട്ടിപ്പിനിരയായത്. മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും റിസര്‍വ് ബാങ്കിലെ ഫിനാന്‍ഷ്യല്‍ ഇന്‍സ്‌പെക്ടറാണെന്നും ഫോണിലൂടെ പരിചയപ്പെടുത്തിയ രണ്ട് പേരാണ് വയോധികയില്‍ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്. Also Read ; 20 പേര്‍ക്ക് 20,000 രൂപ ; കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമ്മീഷണര്‍ പിടിയില്‍ വ്യാഴാഴ്ച രാവിലെയാണ് തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ചത്. പിന്നീട് വീഡിയോകോളില്‍ വന്ന് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































