വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിനിടയില്‍ പാട്ടും കേള്‍ക്കാം
ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി വാട്‌സ് ആപ്പ് ഇടക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. ഇത്തവണ പുതിയതായി വാട്‌സ് ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് വീഡിയോ കോളിനിടെ പാട്ടും കേള്‍ക്കാന്‍ സാധിക്കുന്ന ഫീച്ചറാണ്. സുഹൃത്തുക്കളുമായോ പ്രണയിതാവുമായോ ഉള്ള വീഡിയോ കോളിനിടയില്‍ ഒരുമിച്ച് സംഗീതം കേള്‍ക്കാനും പങ്കിടാനും കഴിയുന്ന ഫീച്ചറാണിത്. ദിവസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയ സ്‌ക്രീന്‍ ഷെയറിങ് ഫീച്ചറിന്റെ തുടര്‍ച്ചയായി പുതിയ മ്യൂസിക് ഷെയറിംഗ് ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വീഡിയോ കോളില്‍ മാത്രമേ ഈ ഓപ്ഷന്‍ ഉണ്ടാകൂ ഓഡിയോ കോളുകളില്‍ ഈ ഫീച്ചര്‍ […]