December 1, 2025

അനധികൃതമായി 11 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃതമായി പോക്കുവരവ് നടത്തി ഭൂമി സ്വന്തമാക്കിയെന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയിലാണ് 11 ഏക്കര്‍ ഭൂമി അന്‍വര്‍ ഇത്തരത്തില്‍ സ്വന്തമാക്കിയെന്നാണ് കേസ്. പാട്ടവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. Also Read ; പിപിഇ കിറ്റ് അഴിമതി: ‘ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി’, […]

33 ലക്ഷത്തിന്റെ ഫ്‌ളാറ്റ് 65 ലക്ഷത്തിന് വിറ്റു; എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുത വെളിപ്പെടുത്തലുമായി പി വി അന്‍വര്‍ എംഎല്‍എ വീണ്ടും രംഗത്ത്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് […]