December 21, 2025

തമിഴക വെട്രി കഴകത്തിന്റെ പാര്‍ട്ടി പതാകയുയര്‍ത്തി വിജയ്; തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളില്‍ ഇനി ഈ പതാകയുമുണ്ടാകും

ചെന്നൈ: സിനിമയിലൂടെ ജനമനസ്സിലിടം പിടിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയ നടന്‍ വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. തമിഴ്നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയര്‍ത്താനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇനി പ്രധാന ഇടത്തെല്ലാം തമിഴക വെട്രി കഴകത്തിന്റെ പതാകയുമുണ്ടാകും. സംഗീതജ്ഞന്‍ എസ് തമന്‍ ചിട്ടപ്പെടുത്തിയ പാര്‍ട്ടി ഗാനവും ചടങ്ങില്‍ പരിചയപ്പെടുത്തി. വിജയ് പതാക ഉയര്‍ത്തിയത് ചെന്നൈയിലാണ്. […]