ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക്;വരവും പോക്കും ഒരേ എയര്‍ലൈനില്‍ അല്ലെങ്കില്‍ യാത്ര തടസ്സപ്പെട്ടേക്കാം
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി അധികൃതര്‍. ഇന്ത്യയുടെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരുന്നവര്‍ അവരുടെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് യുഎഇയിലേക്ക് വന്ന അതേ എയര്‍ലൈനില്‍ നിന്ന് എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. യുഎഇയിലേക്ക് പറക്കാന്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെത്തുന്ന വിസിറ്റ് വിസ ഉടമകളോട് പല എയര്‍ലൈനുകളും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. Also Read ; കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ നല്ല ശമ്പളത്തില്‍ ജോലി ദുബായ് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































