December 20, 2025

‘ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല’; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം ലേഖനം

തിരുവനന്തപുരം: ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗിനെയും സ്‌പോട്ട് ബുക്കിംഗ് നിരോധിച്ചതിനെതിരെയും ദേവസ്വം മന്ത്രിക്കും സര്‍ക്കാരിനും വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ലേഖനത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. ദുശാഠ്യങ്ങള്‍ ശത്രു വര്‍ഗ്ഗത്തിന് ആയുധം നല്‍കുന്നതാകരുത്.സെന്‍സിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കും. സ്‌പോട്ട് ബുക്കിംഗ് തര്‍ക്കത്തില്‍ രംഗം ശാന്തമാക്കാനല്ല മന്ത്രി വാസവന്‍ ശ്രമിച്ചതെന്നും ലേഖനത്തില്‍ തുറന്ന് വിമര്‍ശിക്കുന്നുണ്ട്.   നേരത്തെ ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം […]

കര്‍ക്കിടകവാവ് ഫീസ് ഏകീകരിച്ച് ദേവസ്വം ബോര്‍ഡ്; ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ

തിരുവനന്തപുരം: ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനായി കൂടുതല്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബലിതര്‍പ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വര്‍ക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതര്‍പ്പണം നടക്കുന്നത്. Join […]

ഒ ആര്‍ കേളു മന്ത്രിയാകും; ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍ ലഭിക്കില്ല

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. രണ്ടുതവണ എം എല്‍ എയായ കേളു നിലവിലെ സി പി എം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നും സി പി എം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവ് കൂടിയാണ് ഒ ആര്‍ കേളു. Also […]