October 16, 2025

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അക്യുപങ്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു മുപ്പത്തിയഞ്ചുകാരിയായ അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം […]

ചേര്‍ത്തലയിലെ യുവതിയുടെ മരണം ; തുമ്പപ്പൂവ് തോരന്‍ അല്ല വില്ലനെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം യുവതി മരിച്ച സംഭവത്തില്‍ വില്ലനായത് തുമ്പപ്പൂവ് അല്ലെന്ന് പ്രാഥമിക നിഗമനം. ചേര്‍ത്തല സ്വദേശി ജെ.ഇന്ദു(42) ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. തുമ്പപ്പൂവ് തോരന്‍ ഉണ്ടാക്കി കഴിച്ചതിന് പിന്നാലെ യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ യുവതിക്കൊപ്പം തോരന്‍ കഴിച്ച മറ്റു ബന്ധുക്കള്‍ക്കൊന്നും ഇതുവരെയും ആരോഗ്യപ്രശ്‌നങ്ങള്‍  അനുഭവപ്പെട്ടിട്ടില്ല. അതിനാലാണ് ഇന്ദുവിന്റെ മരണത്തിന്റെ വില്ലന്‍ തുമ്പപ്പൂവ് അല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. Also Read ; ദുരന്തഭൂമിയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരും; ഇനി […]