ലിവിങ് ടുഗെതര്‍ ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ കൂടുന്നു : വനിതാ കമ്മീഷന്‍
കൊച്ചി: സംസ്ഥാനത്ത് ലിവിങ് ടുഗെതര്‍ ബന്ധം വര്‍ധിക്കുന്നുവെന്നും ഈ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും കൂടുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷന്‍ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണത കൂട്ടുന്നു. ഇത് കുട്ടികളുടെ ഭാവിയേയും ബാധിക്കുന്നുണ്ടെന്നും സതിദേവി പറഞ്ഞു. ഇത്തരം ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ചകള്‍ സംഭവിക്കുന്നതായും വനിതാ […]