സിനിമാ ലോകത്തെ ഞെട്ടിച്ച് ഷാരൂഖിന്റെ ജവാന്‍, ആദ്യദിന കളക്ഷനില്‍ പുതുചരിത്രം

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുമായി ഷാരൂഖ് ഖാന്റെ ജവാന്‍. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമ ഇന്ത്യയിലും ലോകമെമ്പാടുമായി പ്രീ സെയ്ല്‍സിലൂടെ റെക്കോര്‍ഡ് തുകയാണ് നേടിയത്. ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാന്‍സ് ടിക്കറ്റ് വില്‍പ്പനയാണ് അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം നേടിയിരിക്കുന്നത്.
സിനിമയുടെ ആദ്യ നാല് ദിവസത്തെ അഡ്വാന്‍സ് ബുക്കിങ് കളക്ഷന്‍ 70 കോടി രൂപയാണെന്ന വിവരം പുറത്തുവന്നു. വ്യാഴാഴ്ച റിലീസ് ചെയ്ത ജവാന്റെ വെള്ളിയാഴ്ച ഷോയുടെ പ്രീ സെയില്‍സ് ഏകദേശം 5 കോടി രൂപയാണ്. മൂന്നാംദിനമായ ശനിയാഴ്ച ഏകദേശം 13 കോടി രൂപയും, നാലാം ദിനമായ ഞായറാഴ്ച അത് 10 കോടി രൂപയുമായി. ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ 6 രാത്രി 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്. കളക്ഷനില്‍ ഈ വേഗം സിനിമ നിലനിര്‍ത്തുകയാണെങ്കില്‍ ആദ്യ ആഴ്ച ഇന്ത്യയില്‍ മാത്രം സിനിമ 250 കോടി രൂപ നേടുമെന്നാണ് പ്രതീക്ഷ.
സിനിമ ആദ്യദിനം 40 കോടി രൂപ ഗ്രോസ് മാര്‍ക്ക് കടന്നെന്നാണ് വിവരം. ഷാരൂഖാന്റെ പഠാന്‍ ആദ്യദിനം 54.3 കോടി രൂപയാണ് ആകെ നേടിയത്. ജവാന്‍ ഇതിനകം തന്നെ അത് മറികടന്നുകഴിഞ്ഞു. സിനിമയുടെ വിജയത്തോടെ ഷാരൂഖ് ഖാന്‍ തുടര്‍ച്ചയായ രണ്ട് മെഗാ ഹിറ്റുകള്‍ നേടിത്തരുന്ന താരമായും മാറിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ജവാന്‍ കൂടുതല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തേക്കും.
ഷാരൂഖിന് പുറമെ നയന്‍താര, വിജയ് സേതുപതി, സന്യ മല്‍ഹോത്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. കോടികള്‍ മുടക്കിയെത്തുന്ന സിനിമയ്ക്ക് ഷാരൂഖ് ഖാന്‍ 100 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ വരുമാനത്തിന്റെ 60 ശതമാനവും അദ്ദേഹത്തിന് ലഭിക്കും.
ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന നയന്‍താരയ്ക്ക് 10 കോടി രൂപയാണ് പ്രതിഫലം. 15 മുതല്‍ 30 കോടി രൂപ വരെ ദീപികയ്ക്ക് നല്‍കുമ്പോള്‍ വിജയ് സേതുപതി 21 കോടിരൂപയും സിനിമയിലൂടെ സ്വന്തമാക്കി. പ്രിയാമണി 2 കോടി രൂപയും സന്യ മല്‍ഹോത്ര 3 കോടി രൂപയും സിനിമയ്ക്കായി പ്രതിഫലം വാങ്ങിയിട്ടുണ്ട്.