ശബരിമല സ്വര്‍ണക്കൊള്ള; സഭാ കവാടത്തില്‍ പ്രതിഷേധം തുടരുമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചു. ശബരിമല സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിയമസഭയില്‍ മുദാവാക്യം വിളിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. വരും തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഭരണപക്ഷത്തിനെതിരെയുള്ള ആയുധമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.
സി ജെ റോയ്യുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് അയച്ചു
അതേസമയം, നിയമസഭയില്‍ സംസ്ഥാന ബജറ്റിന്മേല്‍ ഇന്ന് ചര്‍ച്ച നടക്കും.
കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ക്ക് എതിരെ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമ്പോള്‍, കേന്ദ്രബജറ്റിന് എതിരായ വിമര്‍ശനം ഭരണപക്ഷം ഉയര്‍ത്തും.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































