January 22, 2025
#Top Four

നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ടു മരണം

ഷാരൂഖ് ഖാന്റെ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇറ്റലിയിലെ സാഡീനിയയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഗായത്രിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും. സാഡീനിയയിലെ സൂപ്പര്‍ കാര്‍ ടൂറിനിടയിലാണ് അപകടമുണ്ടായത്.

ഗായത്രി സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി ഒരു ഫെരാരിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അത് ക്രാംപര്‍ വാനിലിടിക്കുകയും മറ്റൊരു കാര്‍ തലകീഴായി മറിയുകയും ചെയ്തു. ഇതോടെ ഫെരാരിയ്ക്ക് തീപിടിച്ചുവെന്നാണ് വിവരം. സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള മെലിസ ക്രൗട്ട്ലി, മാര്‍കസ് ക്രൗട്ട്ലി എന്നീ ദമ്പതികളാണ് അപടകടത്തില്‍ മരിച്ചത്.

ലംബോര്‍ഗിനിയില്‍ ഗായത്രിയും ഭര്‍ത്താവും ഇവരുടെ മാനേജരുമാണ് യാത്ര ചെയ്തിരുന്നത്. മൂവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. കാറപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Also Read; താനൂര്‍ കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Leave a comment

Your email address will not be published. Required fields are marked *