#Politics #Top News

ഡല്‍ഹി മദ്യനയക്കേസ്: രാജ്യസഭാ എം പിയുടെ വീട്ടില്‍ റെയ്ഡ്, രാഷ്ട്രീയപ്രേരിതമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എ എ പി യുടെ രാജ്യസഭാ എംപിയായ സഞ്ജയ് സിങിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. ഇതേ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു എ എ പി നേതാവിനെ കൂടി കേന്ദ്ര ഏജന്‍സി പിന്തുടരുന്നത്.

Also Read; തട്ടമിടല്‍ പരാമര്‍ശം: കെ അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത്

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് മദ്യനയം സര്‍ക്കാരിന് റദ്ദാക്കേണ്ടി വന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മണിക്കുറുകളോളം ചോദ്യം ചെയ്തിരുന്നു.

നയരൂപീകരണത്തിന്റെ ഭാഗമായി സൗത്ത്ഗ്രൂപ്പ് എന്നറിയപ്പെടുന്ന മദ്യലോബി ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്ക് കമ്മീഷന്‍ നല്‍കിയെന്നും ആ പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഇ ഡി അന്വേഷിക്കുന്നത്. എ എ പി സര്‍ക്കാര്‍ തലസ്ഥാന നഗരിയെ മദ്യലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്ന് ബി ജെ പി ആരോപിച്ചു. കേസ് രാഷ്ട്രീയഗൂഡാലോചനയുടെ ഭാഗമാണെന്ന് എ എ പി പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *