സൗദിയില്‍ 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ 20,000 റിയാല്‍ പിഴ
ജിദ്ദ: സൗദി അറേബ്യയില്‍ വീട്ടുവേലക്കാരികള്‍ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിന് പിതിയ നിയമം പുറത്തിറക്കി. 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ തൊഴിലുടമയ്ക്ക് 20,000 റിയാല്‍ പിഴചുമത്തുമെന്ന് ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തിയ നിയമത്തില്‍ പറയുന്നു.
ജോലിസമയം,വിശ്രമ സമയം എന്നിവ വേര്‍തിരിച്ച് നിശ്ചയിക്കുകയും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ദിവസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കരുതെന്നും വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകര്‍മങ്ങള്‍ക്കും അര മണിക്കൂറില്‍ കുറയാത്ത ഇടവേള നല്‍കാതെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യിക്കുന്നത് വിലക്കുകയും ചെയ്തു.
Also Read;ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ
ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ വേതനത്തോടെ അവധി നല്‍കണം. വാര്‍ഷിക അവധി രണ്ടു വര്‍ഷം കൂടുമ്പോള്‍ 30 ദിവസം അനുവദിക്കണം. ഓരോ നാലു വര്‍ഷത്തെ സേവനത്തിനും ഒരു മാസത്തെ വേതനം എന്ന തോതില്‍ സേവനാനന്തര ആനുകൂല്യത്തിനും തൊഴിലാളിക്ക് അര്‍ഹതയുണ്ട്.