ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍
ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊലപ്പെടുത്തിയതായി ഇസ്രായേല്‍. ഖാന്‍ യുനിസിലെ ആക്രമണത്തില്‍ ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ആഭ്യന്തര ചുമതലയുള്ള സഖരിയ അബു മാമര്‍ എന്നിങ്ങനെ 2 മുതിര്‍ന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രായേലിന്റെ അവകാശവാദം.
ഇസ്രായേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇരുഭാഗത്തുമായി മരണസംഖ്യ 1700 കടന്നു. ഗാസയില്‍ മാത്രം 830 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 4250 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 140 കുട്ടികളും 120 സ്ത്രീകളും ഉള്‍പ്പെടുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
കൂടാതെ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1008ആയി. ഇതിനിടെ ഹമാസ്-ഇസ്രായേല്‍ പോരാട്ടത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് റഷ്യ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ നയതന്ത്രപരാജയമാണ് പശ്ചിമേഷ്യന്‍ യുദ്ധം എന്നാണ് റഷ്യയുടെ ആരോപണം.
Also Read; സ്‌ട്രോക്ക് ഭീകരനാണ്! 2050-ഓടെ 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പഠനം





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































