ഹണി റോസിന് ലഭിച്ച ദുബായ് ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ എന്താണ് ?
ദുബായ്: ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് മലയാളി സിനിമാ താരം ഹണി റോസ്. ആദ്യമായാണ് ദുബായ് ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ യുഎസ്ബി ചിപ്പ് അടങ്ങിയ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 10 വര്‍ഷം യഥേഷ്ടം യുഎയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും അനുമതി നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. വിസ പാസ്പോര്‍ട്ടില്‍ പതിച്ചുനല്‍കുന്നതിന് പകരം ബിസിനെസ്സ് വാലെറ്റില്‍ ലഭ്യമാകുമെന്നതാണ് ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസയിലെ മാറ്റം.
Also Read; മലയാളത്തിലെ ശ്രദ്ധേയമായ താരം അഭിനയം പഠിക്കാന്‍ യുകെയില്‍
വിസക്ക് പുറമെ എമിറേറ്റ്സ് ഐഡി, താമസ രേഖ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ മുഴുവനും ഒറ്റ ബിസിനെസ്സ് വാലെറ്റില്‍ ലഭ്യമാകും. പാസ്സ്പോര്‍ട്ടില്‍ പതിച്ചു നല്‍കിയിരുന്ന വിസ പതിപ്പ് പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്. വിസ അസാധുവാകാതെ ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താവസിക്കാമെന്നതാണ് ഗോള്‍ഡന്‍ വിസയുടെ പ്രധാന സവിശേഷത.
ജീവിത പങ്കാളി, മക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ അവരുടെ പ്രായം പരിഗണിക്കാതെ സ്‌പോണ്‍സര്‍ ചെയ്യാനും പരിധിയില്ലാതെ വീട്ടുജോലിക്കാരെ സ്പോണ്‍സര്‍ ചെയ്യാനും ഈ വിസയിലുള്ളവര്‍ക്ക് അനുവാദമുണ്ട്. ഗോള്‍ഡന്‍ വിസയുടെ പ്രാഥമിക ഉടമ അന്തരിച്ചാലും കുടുംബത്തെ അവരുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നത് വരെ യുഎഇയില്‍ തുടരാനും അനുവദിക്കും.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക