‘ഓപ്പറേഷന്‍ അജയ്’; ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് എത്തുന്നത് 230 പേര്‍

ടെല്‍ അവീവ്: ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രായേലില്‍ നിന്ന് ഇന്ന് തിരിക്കും. 230 പേര്‍ ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക.
ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് രാത്രി ടെല്‍ അവീവിലെ ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇസ്രായേലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന.
Also read; മണിപ്പൂര്‍ കലാപം: അവകാശികളില്ലാതെ 94 മൃതദേഹങ്ങള്‍
ദൗത്യത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. ഇസ്രായേയിലെ ഇന്ത്യന്‍ അംബാസിഡര്‍ അടക്കം ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എസ് ജയശങ്കറിന്റെ നേതൃത്വത്തില്‍ യോഗം.
അതേസമയം ജോലിക്കായി ഇസ്രായേലില്‍ എത്തിയ മലയാളികളില്‍ ഭൂരിപക്ഷവും നിലവില്‍ തിരികെ എത്താനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. സാഹചര്യം നോക്കി മാത്രമേ തീരുമാനമെടുക്കൂ എന്നാണ് പലരുടെയും നിലപാട്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക