സംസ്ഥാന സ്കൂൾ കായികമേള ; ആദ്യ സ്വർണം കണ്ണൂരിന്
തൃശ്ശൂര്‍: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് തുടക്കമായി. കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ജൂനിയർ ഗേൾസ് മൂവായിരം മീറ്റർ ഓട്ടമത്സരം ആയിരുന്നു ആദ്യ ഇനം.
മത്സരത്തിൽ കണ്ണൂർ ജിവിഎച്ച്എസ്എസ് വിദ്യാർഥിനി ഗോപിക ഗോപി സ്വർണം സ്വന്തമാക്കി. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി. എറണാകുളം മാർ ബേസിൽ സ്കൂളിന്റെ അലോണ തോമസ് വെങ്കലവും സ്വന്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ആദ്യ ദിനമായ ഇന്ന് 21 ഫൈനൽ മത്സരങ്ങളാണ് നടക്കുന്നത്. ആറ് കാറ്റഗറികളിലായി 3000ത്തിൽ കൂടുതൽ മത്സരാർത്ഥികൾ കായികമേളയുടെ ഭാഗമാകും. സമാപന സമ്മേളനം 20ന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.