November 21, 2024
#Top Four

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയടക്കം തകര്‍ത്തു

ടെല്‍ അവീവ്: ഇസ്രായേല്‍ ഗാസക്കെതിരെ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അക്രമണത്തിന് പിന്നാലെ ഗാസ മുനമ്പില്‍ കര വഴിയുള്ള ആക്രമണം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തി. ഗാസ പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികരോട് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രായേല്‍ ഷെല്‍ ആക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

ഇതിനിടെ സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാന്‍ ആവില്ലെന്നാണ് ഇസ്രായേലിന് ആയുധം നല്‍കിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രായേലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടുമെന്ന് പറഞ്ഞ അദ്ദേഹം ടെലിവിഷനിലൂടെ സ്വന്തം രാജ്യത്തെ ജനങ്ങളോട് സംസാരിച്ചു. 9/11 ന് ശേഷം അമേരിക്ക കാട്ടിയ പിഴവുകളില്‍ നിന്ന് പാഠം പഠിക്കാന്‍ ഇസ്രായേലിനോട് ബൈഡന്‍ ആവശ്യപ്പെട്ടു.

Also Read; പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിന് ലൈസന്‍സ് നല്‍കും

 

Leave a comment

Your email address will not be published. Required fields are marked *