മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം; കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം
ഭോപ്പാല്‍: മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബിജെപി പ്രവര്‍ത്തകരും നേതാക്കളും കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ വളഞ്ഞ് പ്രതിഷേധിച്ചു. സംഭവത്തില്‍ മൂന്ന് ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജബല്‍പ്പുര്‍ നോര്‍ത്ത് മണ്ഡലത്തില്‍ അഭിലാഷ് എന്ന വ്യക്തിക്കാണ് സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇദ്ദേഹം മണ്ഡലത്തിന് പുറത്തുള്ള ആളാണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
Also Read; അധ്യാപകര്‍ക്ക് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കണമെന്ന് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിയുടെ നിര്‍ദേശം
പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ തടഞ്ഞുവയ്ക്കുന്നതിന്റെയും മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ അവസാന ഘട്ട പട്ടിക പാര്‍ട്ടി പുറത്തുവിട്ടത് ശനിയാഴ്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നത്. നവംബര്‍ 17 ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി ഇതോടെ 228 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളേയും ബി.ജെ.പി പ്രഖ്യാപിച്ചുകഴിഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































