ഭൂമി തര്‍ക്കം: യുവാവിനെ ട്രാക്ടര്‍ കയറ്റി കൊന്നു

ഭരത്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. 32കാരനായ നിര്‍പത് ഗുജ്ജറാണ് ട്രാക്ടറിനടിയില്‍പ്പെട്ട് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
എട്ടുതവണയാണ് ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയത്. ഭരത്പൂരിലെ ബനിയ ഗ്രാമത്തില്‍ ബഹാദുറിന്റെയും അട്ടര്‍ സിങ് ഗുര്‍ജറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും ഇതേ ചൊല്ലി തര്‍ക്കമായി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ബഹദൂര്‍ സിങിന്റെ കുടുംബം തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് ട്രാക്ടറുമായി എത്തി. ഇതറിഞ്ഞ് അട്ടര്‍സിങ് ഗുര്‍ജറിന്റെ വീട്ടുകാരും സ്ഥലത്ത് എത്തി. ബഹദൂര്‍ സിങ്ങിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അട്ടര്‍ സിങിനൊപ്പം എത്തിയ യുവാവ് ട്രാക്ടറിന് മുന്നില്‍ കിടന്നു. തുടര്‍ന്ന് പ്രകോപിതാനയ ബഹദൂര്‍ സിങ് യുവാവിന്റെ മുകളിലൂടെ എട്ട് തവണ ട്രാക്ടര്‍ കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also Read; നടന്‍ വിനായകന്റെ അറസ്റ്റ്; വീഡിയോ പരിശോധിച്ച് കൂടുതല്‍ വകുപ്പ് ചുമത്തുമെന്ന് കൊച്ചി ഡിസിപി