September 7, 2024
#Top News

മെയ്ന്‍ കൂട്ടക്കൊല കേസ്: അക്രമി മരിച്ചനിലയില്‍

ലെവിസ്റ്റണ്‍: അമേരിക്കയിലെ മെയ്ന്‍ സംസ്ഥാനത്ത് 18 പേരെ കൂട്ടക്കൊല നടത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിനെ (40) മരിച്ചനിലയില്‍ കണ്ടെത്തി. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.

ലിസ്ബണ്‍ ഏരിയയിലെ ഒരു റീസൈക്ലിംഗ് പ്ലാന്റിന് സമീപം പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതാകാം എന്ന് മെയ്ന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി കമ്മീഷണര്‍ മൈക്ക് സൗഷക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also Read; ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബുധനാഴ്ച ഒരു ബാര്‍ റെസ്റ്റോറന്റിലും വാള്‍മാര്‍ട്ട് ഷോപ്പിലും നടത്തിയ വെടിവയ്പിലാണ് 18 പേര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ 13 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മൂന്‍ സൈനിക ഉദ്യോഗസ്ഥനാണ് റോബര്‍ട്ട് കാര്‍ഡ്.

 

Leave a comment

Your email address will not be published. Required fields are marked *