മാളവിക ജയറാമിന്റെ കാമുകന്‍ തന്നെയോ? താരപുത്രിയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രിയാണ് മാളവിക ജയറാം. മാളവിക തന്റെ ചിത്രങ്ങളും വിശേഷങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന നല്‍കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ തന്റെ കാമുകന്റെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്നാല്‍ കാമുകനാണെന്ന് മാളവിക എടുത്തു പറഞ്ഞിട്ടില്ല. പോസ്റ്റിലെ ക്യാപ്ഷന്‍ കണ്ട് ആരാധകര്‍ ഉറപ്പിച്ചു അത് കാമുകന്‍ തന്നെയാണെന്ന്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബര്‍ത്ത് ഡേ. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നുമാണ് മാളവിക കുറിച്ചിരിക്കുന്നത്. നേരത്തെ മാളവിക പുറംതിരിഞ്ഞു നില്‍ക്കുന്ന ഈ വ്യക്തിയോടൊപ്പം പങ്കുവച്ച ചിത്രത്തിന് താഴെ കാളിദാസും പാര്‍വതിയും കുറിച്ച കമന്റുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്.
Also Read; കളമശ്ശേരി സ്‌ഫോടനം: കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വെച്ചത് താനാണെന്ന് കൊച്ചി സ്വദേശി